Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightനെല്ല്​ വില കാത്ത്​...

നെല്ല്​ വില കാത്ത്​ കർഷകർ; കിട്ടാനുള്ളത്​ 185​ കോടി

text_fields
bookmark_border
നെല്ല്​ വില കാത്ത്​ കർഷകർ; കിട്ടാനുള്ളത്​ 185​ കോടി
cancel

ആ​ല​പ്പു​ഴ: കു​ട്ട​നാ​ട്ടി​ൽ പു​ഞ്ച​നെ​ല്ല്​ കൃ​ഷി​യു​ടെ സം​ഭ​ര​ണം അ​വ​സാ​ന ഘ​ട്ട​ത്തി​ലെ​ത്തി​യി​ട്ടും നെ​ൽ​വി​ല​യാ​യി ക​ർ​ഷ​ക​ർ​ക്ക്​ ന​ൽ​കാ​നു​ള്ള​ത്​ 185 കോ​ടി രൂ​പ. പു​ഞ്ച​നെ​ല്ലി​ന്റെ സം​ഭ​ര​ണ വി​ല​യി​ന​ത്തി​ൽ ഇ​ത്ര​യും ഭീ​മ​മാ​യ തു​ക കു​ടി​ശി​ക​യാ​യ​തോ​ടെ ര​ണ്ടാം​കൃ​ഷി​ക്കു​ള്ള ചെ​ല​വി​നും നി​ത്യ​വൃ​ത്തി​ക്കും നി​വൃ​ത്തി​യി​ല്ലാ​ത്ത വ​ല​യു​ക​യാ​ണ്​ ക​ർ​ഷ​ക​ർ.

ര​ണ്ടാം കൃ​ഷി​ക്കാ​യി പാ​ട​ങ്ങ​ൾ ഉ​ഴു​ത് ക​ള ന​ശി​ക്കു​ന്ന​തി​നാ​യി വെ​ള്ളം ക​യ​റ്റി​യി​ടു​ന്ന ജോ​ലി​ക​ളാ​ണ്​ ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്. മേ​യ് അ​വ​സാ​ന​വാ​ര​ത്തോ​ടെ വി​ത ന​ട​ത്തേ​ണ്ട പാ​ട​ങ്ങ​ളൊ​രു​ക്കാ​ൻ വ​ൻ തു​ക ആ​വ​​ശ്യ​മാ​ണ്. അ​ധ്യ​യ​ന വ​ർ​ഷാ​രം​ഭ​മാ​യ​തി​നാ​ൽ കു​ട്ടി​ക​ളെ സ്കൂ​ളി​ൽ ചേ​ർ​ക്കു​ന്ന​ത​ട​ക്ക​മു​ള്ള ചെ​ല​വു​ക​ൾ​ക്കും പ​ണം ക​ണ്ടെ​ത്ത​ണം.

കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​വും ഓ​രു​വെ​ള്ള ഭീ​ഷ​ണി​യും കാ​ര​ണം ഒ​രേ​ക്ക​റി​ൽ നി​ന്ന് അ​ഞ്ച്​ ക്വി​ന്റ​ൽ നെ​ല്ലു​പോ​ലും ക​ർ​ഷ​ക​ർ​ക്ക് ല​ഭി​ച്ചി​ല്ല. 16 കി​ലോ കി​ഴി​വ് ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ പ​ല​യി​ട​ത്തും ത​ർ​ക്ക​മു​ണ്ട്. ഇ​തി​നാ​യി ആ​ഴ്ച​ക​ളാ​യി സം​ഭ​ര​ണം അ​വ​താ​ള​ത്തി​ലാ​യി​രു​ന്നു.

കൊ​യ്ത്തു ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളോ​ളം ക​ർ​ഷ​ക​ർ കാ​ത്തി​രു​ന്നെ​ങ്കി​ലും വേ​ന​ൽ മ​ഴ​യെ​ത്തി​യ​തോ​ടെ പി​ടി​വി​ട്ടു. നി​വൃ​ത്തി​യി​ല്ലാ​തെ 12 കി​ലോ കി​ഴി​വ് സ​മ്മ​തി​ച്ചാ​ണ് പ​ല​രും മി​ല്ലു​കാ​ർ​ക്ക്​ നെ​ല്ല്​ കൈ​മാ​റി​യ​ത്.

വി​ള​വെ​ടു​പ്പി​ന്റെ അ​വ​സാ​ന​ഘ​ട്ട​ത്തി​ലും മി​ല്ലു​കാ​രു​ടെ ചൂ​ഷ​ണ​ത്തി​ന് അ​റു​തി​യി​ല്ല. മൂ​ന്നാ​ഴ്ച മു​മ്പ് കൊ​യ്​​ത ചെ​റു​ത​ന പോ​ച്ച 400 പാ​ട​ത്തെ നെ​ല്ല് സം​ഭ​രി​ച്ച​ത് 13 കി​ലോ കി​ഴി​വ് ന​ൽ​കി​യാ​ണ്. കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​വും അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യും അ​നാ​വ​ശ്യ​മാ​യ കി​ഴി​വും വ​ർ​ധി​ച്ച കൂ​ലി ചെ​ല​വും ക​ർ​ഷ​ക​ർ​ക്ക്​ താ​ങ്ങാ​നാ​വു​ന്നി​ല്ല.

ഇ​തി​നൊ​പ്പം രാ​സ​വ​ള​ങ്ങ​ളു​ടെ ദൗ​ർ​ല​ഭ്യ​വും നെ​ൽ​ക​ർ​ഷ​ക​രെ മേ​ഖ​ല​യി​ൽ​നി​ന്ന്​ പി​ന്തി​രി​പ്പി​ക്കു​ന്നു. എ​സ്.​ബി.​ഐ​യും കാ​ന​റാ ബാ​ങ്കും ഉ​ൾ​പ്പെ​ട്ട ബാ​ങ്ക് ക​ൺ​സോ​ർ​ഷ്യം സ​പ്ലൈ​കോ​യി​ൽ​നി​ന്നു​ള്ള പ​ണം ല​ഭി​ക്കാ​ത്ത​തി​നാ​ൽ മാ​ർ​ച്ച് ആ​ദ്യ​വാ​രം പ​ണം വി​ത​ര​ണം നി​ർ​ത്തി​വെ​ച്ചു. ക​ഴി​ഞ്ഞ​യാ​ഴ്ച എ​സ്.​ബി.​ഐ വി​ല വി​ത​ര​ണം പു​ന​രാ​രം​ഭി​ച്ചെ​ങ്കി​ലും ക​രാ​ർ പു​തു​ക്കാ​ത്ത​തി​നാ​ൽ കാ​ന​റ ബാ​ങ്കി​ൽ പ​ണം വി​ത​ര​ണം ഇ​നി​യും വൈ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crisisAgriPaddy priceFarmers
News Summary - Farmers waiting for paddy price; 185 crores to be received
Next Story