Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പനമൂട് ഭാഗത്ത് വീണ്ടും അണലി ഭീതി; ആശങ്കയൊഴിയാതെ നാട്ടുകാർ

text_fields
bookmark_border
പനമൂട് ഭാഗത്ത് വീണ്ടും അണലി ഭീതി; ആശങ്കയൊഴിയാതെ നാട്ടുകാർ
cancel
camera_alt

കൊ​റ്റു​കു​ള​ങ്ങ​ര പ​ന​മൂ​ട് ഭാ​ഗ​ത്ത് കു​ള​ത്തി​ൽ വ​ല​യി​ൽ കു​ടു​ങ്ങി​യ അ​ണ​ലി​െയ ക​ര​ക്കെത്തിച്ച​പ്പോ​ൾ 

കായംകുളം: കൊറ്റുകുളങ്ങര പനമൂട് ഭാഗത്ത് ജനവാസ മേഖലയിൽ വീണ്ടും അണലി സാന്നിധ്യമുണ്ടായത് ജനങ്ങളെ ആശങ്കയിലാഴ്ത്തുന്നു. കൊട്ടക്കാട്ട് മുല്ലശ്ശേരി വീട്ടിലെ ഉപയോഗശൂന്യമായ കുളത്തിൽ സ്ഥാപിച്ച വലയിലാണ് അപകടകാരിയായ അണലി കുടുങ്ങിയത്. പാമ്പിനെ പിടിക്കാൻ പ്രാവണ്യമുള്ളവരുടെ സഹായം തേടിയെങ്കിലും ആരെയും കിട്ടിയില്ല. ജനവാസ മേഖലയിലെ സുരക്ഷ കണക്കിലെടുത്ത്, നാട്ടുകാർ തന്നെ സാഹസികമായി പാമ്പിനെ പിടികൂടി ചാക്കിലാക്കി.

വാർഡ് കൗൺസിലർ മുബീർ എസ്. ഓടനാടിന്‍റെ ഇടപെടലിൽ വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി ഏറ്റുവാങ്ങി. പ്രദേശത്ത് അണലി ശല്യം വർധിക്കുന്നത് ജനങ്ങളെ ഭീതിയിലാഴ്ത്തി. നാലുമാസം മുമ്പ് വിവാഹവിരുന്ന് സൽക്കാരത്തിൽ പങ്കെടുക്കാനെത്തിയ വീട്ടമ്മ ഇതേ ഭാഗത്തുവെച്ച് അണലിയുടെ കടിയേറ്റ് ദാരുണമായി മരിച്ചു. അതിനു മുമ്പായി വീട്ടിലെ കസേരയിൽ കയറി കൂടിയ അണലി വീട്ടമ്മയെ കടിച്ചിരുന്നു. നിരവധി തവണ ഇവിടെനിന്ന് അണലിയെ പിടികൂടുന്ന സാഹചര്യമുണ്ടായി.

പ്രദേശത്ത് കാടും പടലും വെട്ടിത്തെളിക്കാതെ കിടക്കുന്നതും, പുരയിടങ്ങളിൽ ആക്രിസാധനങ്ങൾ കൂട്ടിയിട്ടിരിക്കുന്നതുമാണ് പാമ്പുകൾ പെരുകാൻ പ്രധാന കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. ശാസ്ത്രിയ നടപടികൾ ഉണ്ടാകണമെന്നാണ് ആവശ്യം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Deadly Viper Found in Residential Area: Kayamkulam Residents Demand Safety Measures
Next Story