ശവപ്പെട്ടി സമരം ഫലം കണ്ടു; താൽക്കാലിക പോര്‍ട്ടബിള്‍ ശ്മശാനത്തിന് പച്ചക്കൊടി
text_fieldsമാവേലിക്കരയിലെ പ്രവർത്തനരഹിതമായ ആധുനിക ഗ്യാസ് ശ്മശാനം
മാവേലിക്കര: ശ്മശാനം സംബന്ധിച്ച മാവേലിക്കരയിലെ ഭൂരഹിതരുടെ ആശങ്കക്ക് ആശ്വാസമാകുന്നു. മാവേലിക്കര നഗരസഭ കൗണ്‍സില്‍ പോര്‍ട്ടബിള്‍ ഫര്‍ണസ് കരാര്‍ നല്കി പ്രവര്‍ത്തിപ്പിക്കാന്‍ തീരുമാനമായി. സ്റ്റിയറിങ് കമ്മിറ്റിയുടെ അടിയന്തര യോഗത്തിന്റെ തീരുമാനം സപ്ലിമെന്ററി നിർദേശമായാണ് കൗണ്‍സിലില്‍ എത്തിയത്. നിര്‍ദേശം വന്നപാടെ കൗണ്‍സില്‍ ഒന്നാകെ പിന്തുണക്കുകയായിരുന്നു.
നിലവില്‍ ഫര്‍ണസ് ഉപയോഗിച്ച് സംസ്കാരം നടത്തുന്നവരില്‍നിന്ന് താൽപര്യപത്രം വാങ്ങി അതില്‍നിന്ന് തെരഞ്ഞെടുക്കുന്നവര്‍ക്ക് കരാര്‍ നല്‍കാനാണ് തീരുമാനം. 15 ദിവസത്തിനുള്ളില്‍ നടപടി പൂര്‍ത്തിയാക്കണമെന്ന് കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം സാമൂഹിക പ്രവര്‍ത്തകനും നഗരവാസിയുമായ യു.ആര്. മനു പോര്‍ട്ടബിള്‍ ഫര്‍ണസ് സ്ഥാപിച്ച് ശ്മശാനത്തിന്റെ പ്രവര്‍ത്തനം ആരംഭിക്കണമെന്ന ആവശ്യപ്പെട്ട് ശവപ്പെട്ടിയില്‍ കിടന്ന് നിരാഹാരസമരം നടത്തിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.