ഇ-20 പെട്രോൾ വാഹനങ്ങളുടെ നാശം തടയാൻ നൂതന ആശയം
text_fieldsഇ-20 പെട്രോൾ ഉപയോഗത്തിൽ ഇന്ധന സംവിധാനത്തിന് നാശമുണ്ടാകുന്നത് തടയാൻ സംവിധാനിച്ച ആശയവുമായി കുടശ്ശനാട് എസ്.വി.എച്ച്.എസ്.എസിലെ പ്ലസ്വൺ വിദ്യാർഥികളായ അപർണ തങ്കവും ക്ഷേത്ര എസ്. ബിനുവും
ആലപ്പുഴ: ഇ 20 പെട്രോൾ ഉപയോഗം കാരണം പഴയവാഹനങ്ങളുടെ ഇന്ധന സംവിധാനത്തിനുണ്ടാകുന്ന നാശം തടയാൻ നൂതന ആശയവുമായി വിദ്യാർഥികൾ. എച്ച്.എസ്.എസ് വിഭാഗം സ്റ്റിൽ മോഡൽ വിഭാഗത്തിൽ മത്സരിച്ച കുടശ്ശനാട് എസ്.വി. എച്ച്.എസ്.എസിലെ പ്ലസ് വൺ വിദ്യാർഥികളായ അപർണ തങ്കവും ക്ഷേത്ര എസ്. ബിനുവുമാണ് ഈ ആശയം മുന്നോട്ടുവെച്ചത്. എഥനോൾ കൊറേഷൻ ഡിഫൻസ് സംവിധാനത്തിലൂടെ ഇന്ധന ടാങ്കിനുള്ളിൽ ടെഫ്ലോൺ കോട്ടിങ് നൽകിയാണ് സംരക്ഷണം ഒരുക്കുന്നത്. ഇത് ഇന്ധനവും ടാങ്കിന്റെ ഉപരിതലവും നേരിട്ട് സമ്പർക്കത്തിൽ വരുന്നത് തടയുന്ന സംരക്ഷണ പാളിയായി പ്രവർത്തിക്കും.

