Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്കൂ​ൾ വി​പ​ണി...

സ്കൂ​ൾ വി​പ​ണി ഉ​ണ​രു​ന്നു പോ​കാം, ബാ​ഗും കു​ട​യും വാ​ങ്ങാ​ൻ...

text_fields
bookmark_border
സ്കൂ​ൾ വി​പ​ണി ഉ​ണ​രു​ന്നു   പോ​കാം, ബാ​ഗും കു​ട​യും വാ​ങ്ങാ​ൻ...
cancel

കൊ​ച്ചി: സ്കൂ​ളു​ക​ൾ തു​റ​ക്കാ​ൻ ആ​ഴ്ച​ക​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ വി​പ​ണി​ക​ൾ ഉ​ണ​രു​ന്നു. പു​ത്ത​ൻ ബാ​ഗും കു​ട​യും പു​സ്ത​ക​ങ്ങ​ള​ും ടി​ഫി​ൻ ബോ​ക്സും റെ​യി​ൻ കോ​ട്ടും വാ​ങ്ങാ​നെ​ത്തു​ന്ന കു​ട്ടി​മ​ന​സ്സു​ക​ൾ​ക്കാ​യി ​ബ്രോ​ഡ്​​വെ ഉ​ൾ​പ്പെ​ടെ എ​റ​ണാ​കു​ളം ന​ഗ​ര​ത്തി​ലെ പ്ര​മു​ഖ വ്യാ​പാ​ര കേ​ന്ദ്ര​ങ്ങ​ൾ ഒ​രു​ങ്ങി​ക്ക​ഴി​ഞ്ഞു. സ്കൂ​ൾ ഷോ​പ്പി​ങ്ങി​ന് എ​ത്തു​ന്ന​വ​രെ ആ​ക​ർ​ഷി​ക്കു​ന്ന വ്യ​ത്യ​സ്ത​മാ​യ മോ​ഡ​ലു​ക​ളു​ടെ സ്റ്റോ​ക്കു​ക​ളാ​ണ് വ്യാ​പാ​രി​ക​ൾ ക​ട​ക​ളി​ൽ എ​ത്തി​ച്ചി​ട്ടു​ള്ള​ത്.

ബാ​ഗു​ക​ളി​ൽ താ​രം കൊ​റി​യ​നും നറൂട്ടോയും

സ്പൈ​ഡ​ർ​മാ​ന​ട​ക്കം സൂ​​പ്പ​​ർ ഹീ​​റോ​​സും ഡി​​സ്നി കാ​​ര​​ക്ടേ​​ഴ്സും പ​തി​ച്ച ബാ​ഗു​ക​ൾ ഉ​ണ്ടെ​ങ്കി​ലും കൊ​റി​യ​ൻ മോ​ഡ​ലും നറൂട്ടോ ക​ഥാ​പാ​ത്ര​ങ്ങ​ളു​മാ​ണ് വി​പ​ണി​യി​ലെ പു​തി​യ താ​ര​ങ്ങ​ൾ. കൊ​റി​യ​ൻ, ചൈ​നീ​സ് മോ​ഡ​ലു​ക​ളി​ൽ, അ​റ​ക​ൾ കൂ​ടു​ത​ലു​ള്ള ഹാ​ർ​ഡ് ക്ലോ​ത്തി​ലു​ള്ള ബാ​ഗി​ന് 1,499 രൂ​പ​യും സോ​ഫ്റ്റ് ക്ലോ​ത്തി​ലു​ള്ള​തി​ന് 1,399 രൂ​പ​യു​മാ​ണ് വി​ല. 790 രൂ​പ​യു​ള്ള നെ​രോ​റ്റ ക​ഥാ​പാ​ത്ര​ങ്ങ​ൾ പ​തി​ച്ച ബാ​ഗു​ക​ളും ല​ഞ്ച് കി​റ്റും പെ​ൻ​സി​ൽ ബോ​ക്സും സൗ​ജ​ന്യ​മാ​യി ല​ഭി​ക്കു​ന്ന സ്പൈ​ഡ​ർ​മാ​ൻ ബാ​ഗു​ക​ളും ല​ഭ്യ​മാ​ണ്. അ​തേ​സ​മ​യം, 445 രൂ​പ മു​ത​ൽ വി​ല​യു​ള്ള പ്രാ​ദേ​ശി​ക​മാ​യി നി​ർ​മി​ച്ച വ്യ​ത്യ​സ്ത മോ​ഡ​ലു​ക​ളി​ലെ ബാ​ഗു​ക​ളും ക​ട​ക​ളി​ലു​ണ്ട്. സി.​ബി.​എ​സ്.​ഇ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള 1,000 രൂ​പ മു​ത​ൽ വി​ല​യു​ള്ള യ​ങ് ബാ​ഗു​ക​ളും വി​പ​ണി​യി​ലു​ണ്ട്.

വാ​ട്ട​ർ​ബോ​ട്ടി​ലി​ൽ ഇ​ര​ട്ട വ​ർ​ണ​വും ക​ര​ടി​ക്കു​ട്ട​നും

കു​ട്ടി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന ഇ​ര​ട്ട വ​ർ​ണ​ത്തി​ലും വ്യ​ത്യ​സ്ത രൂ​പ​ങ്ങ​ളി​ലു​മു​ള്ള പ്ലാ​സ്റ്റി​ക്, സ്റ്റീ​ൽ, ത്രീ​പീ​സ് വാ​ട്ട​ർ​ബോ​ട്ടി​ലു​ക​ൾ വി​പ​ണി​യി​ൽ ല​ഭ്യ​മാ​ണ്. സി​പ്പ​റി​ലൂ​ടെ വ​ലി​ച്ചും ഒാ​പ​ൺ ചെ​യ്തും കു​ടി​ക്കാ​ൻ ക​ഴി​യു​ന്ന​താ​ണ് ഡ​ബ്ൾ ക​ള​ർ മോ​ഡ​ൽ. അ​ര, ഒ​ന്ന്, ര​ണ്ട് ലി​റ്റ​ർ എ​ന്നീ അ​ള​വു​ക​ളി​ലു​ള്ള ത്രീ​പീ​സ് ബോ​ട്ടി​ലു​ക​ൾ​ക്ക് 249 രൂ​പ​യാ​ണ് വി​ല. ഒ​ന്നി​ല​ധി​കം കു​ട്ടി​ക​ളു​ള്ള കു​ടും​ബ​ത്തി​ൽ ത്രീ​പീ​സ് ബോ​ട്ടി​ൽ വാ​ങ്ങു​ന്ന​ത് ലാ​ഭ​ക​ര​മാ​ണ്. കു​ട്ടി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന​താ​ണ് ക​ര​ടി​ക്കു​ട്ട​ന്‍റെ രൂ​പ​ത്തി​ലു​ള്ള 600 മി​ല്ലീ ലി​റ്റ​ർ ബോ​ട്ടി​ൽ. 245 രൂ​പ​യാ​ണ് ഈ ​മോ​ഡ​ലി​ന്‍റെ വി​ല. ഇ​ത് കൂ​ടാ​തെ, 99 രൂ​പ മു​ത​ൽ വി​ല​യു​ള്ള പ്ലാ​സ്റ്റി​ക്, സ്റ്റീ​ൽ വാ​ട്ട​ർ​ബോ​ട്ടി​ലു​ക​ളും ല​ഭ്യ​മാ​ണ്.

ല​ഞ്ച് ബോ​ക്സും ല​ഞ്ച് കി​റ്റും

കു​ട്ടി​ക​ൾ​ക്ക് ഉ​ച്ച​ഭ​ക്ഷ​ണം കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള പ്ലാ​സ്റ്റി​ക്, സ്റ്റീ​ൽ ക​വ​റി​ങ്, മെ​റ്റ​ൽ മോ​ഡ​ലു​ക​ളി​ലെ ല​ഞ്ച് ബോ​ക്സു​ക​ളും വി​ൽ​പ​ന​ക്കു​ണ്ട്. നി​റ​വും ഗു​ണ​മേ​ന്മ​യും അ​ടി​സ്ഥാ​ന​മാ​ക്കി 150 രൂ​പ മു​ത​ൽ 1,000 രൂ​പ​യും അ​തി​ന് മു​ക​ളി​ലു​മാ​ണ് ഇ​വ​യു​ടെ വി​ല. 190 രൂ​പ മു​ത​ൽ വി​ല​യു​ണ്ടെ​ങ്കി​ലും ചൂ​ട് നി​ല​നി​ർ​ത്താ​ൻ ഉ​ൾ​ഭാ​ഗം തെ​ർ​മ​ലി​ലും കു​ട്ടി​ക​ളെ ആ​ക​ർ​ഷി​ക്കാ​ൻ പു​റം​ഭാ​ഗം ബാ​ർ​ബി ചി​ത്രം പ​തി​ച്ച​തു​മാ​യ ല​ഞ്ച് കി​റ്റാ​ണ് ട്രെ​ൻ​ഡി​ങ്. ഇ​ത്ത​രം ല​ഞ്ച് കി​റ്റി​ന് 290 രൂ​പ​യാ​ണ് വി​ല.

റെ​യി​ൻ കോ​ട്ടും കു​ട​യും

സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കു​ള്ള 100 രൂ​പ​യി​ലും 400 രൂ​പ​യി​ലും തു​ട​ങ്ങു​ന്ന റെ​യി​ൻ കോ​ട്ടു​ക​ൾ ക​ട​ക​ളി​ൽ ല​ഭ്യ​മാ​ണ്. 240 രൂ​പ ശ​രാ​ശ​രി വി​ല​യു​ള്ള കോ​ട്ടു​ക​ൾ​ക്കാ​ണ് ആ​വ​ശ്യ​ക്കാ​ർ കൂ​ടു​ത​ൽ. 240 രൂ​പ മു​ത​ൽ വി​ല​യു​ള്ള വ്യ​ത്യ​സ്ത ക​മ്പ​നി​ക​ളു​ടെ കു​ട​ക​ളും വി​പ​ണി​യി​ൽ ല​ഭ്യ​മാ​ണ്. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പും യു​ദ്ധ​വും കാ​ര​ണം വൈ​കി​ത്തു​ട​ങ്ങി​യ സ്കൂ​ൾ വി​പ​ണി, മേ​യ് പ​കു​തി​യോ​ടെ തി​ര​ക്കി​ലേ​ക്ക് ക​ട​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്ന് ബ്രോ​ഡ് വേ​യി​ലെ ബാ​ഗ് വ്യാ​പാ​രി​യാ​യ ഷ​ക്കീ​ൽ പ​റ​യു​ന്നു.

ഇ​ള​വു​മാ​യി നോ​ട്ട്ബു​ക്ക് വി​പ​ണി

നോ​ട്ട്ബു​ക്ക് വി​പ​ണി​യും സ​ജീ​വ​മാ​ണ്. പേ​പ്പ​ർ ഗ്രി​ഡ്, ക്ലാ​സ്മേ​റ്റ്, പാ​കോ, ന​വ​നീ​ത് ഉ​ൾ​പ്പെ​ടെ ക​മ്പ​നി​ക​ളു​ടെ നോ​ട്ട്ബു​ക്കു​ക​ളി​ൽ 25 മു​ത​ൽ 50 ശ​ത​മാ​നം വ​രെ വി​ല​യി​ള​വ് ചി​ല വ്യാ​പാ​രി​ക​ൾ വാ​ഗ്ദാ​നം ചെ​യ്യു​ന്നു.

100 പേ​ജു​ള്ള നോ​ട്ട്ബു​ക്കി​ന് 20 രൂ​പ​യാ​ണ് വി​ല. കൂ​ടു​ത​ൽ എ​ണ്ണം ബു​ക്കു​ക​ൾ വാ​ങ്ങു​ന്ന​വ​ർ​ക്ക് വി​ല​യി​ൽ പ്ര​ത്യേ​ക ഇ​ള​വും ന​ൽ​കു​ന്നു​ണ്ട്.

ബു​ക്ക് പൊ​തി​യാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന ബ്രൗ​ൺ, സി​ന്ത​റ്റി​ക്, പ്ലാ​സ്റ്റി​ക്, ട്രാ​ൻ​സ്പെ​ര​ന്‍റ്, സ്റ്റി​ക്ക​ർ, പ്ലെ​യ്ൻ പേ​പ്പ​ർ റോ​ളു​ക​ളും വി​പ​ണി​യി​ൽ എ​ത്തി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SchoolsshopSeason
News Summary - Back-to-School Season Begins: Time to Shop for Bags and Umbrellas
Next Story