Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബ്രഡിനുള്ളിൽ ചത്ത...

ബ്രഡിനുള്ളിൽ ചത്ത പല്ലികൾ; ബേക്കറിക്കെതിരെ പരാതിയുമായി വീട്ടമ്മ

text_fields
bookmark_border
ബ്രഡിനുള്ളിൽ ചത്ത പല്ലികൾ; ബേക്കറിക്കെതിരെ പരാതിയുമായി വീട്ടമ്മ
cancel
camera_alt

ബ്ര​ഡി​ന​ക​ത്ത് ക​ണ്ടെ​ത്തി​യ പ​ല്ലി

പ​ള്ളു​രു​ത്തി: ബേ​ക്ക​റി​യി​ൽ നി​ന്ന് വാ​ങ്ങി​യ ബ്ര​ഡ്ഡി​നു​ള്ളി​ൽ ര​ണ്ട് ച​ത്ത പ​ല്ലി​ക​ളെ ക​ണ്ട​താ​യി പ​രാ​തി. ഇ​ട​ക്കൊ​ച്ചി സ്വ​ദേ​ശി ദി​വ്യ സു​ബീ​ഷി​നാ​ണ് ക​ഴി​ച്ചു കൊ​ണ്ടി​രി​ക്കെ ബ്ര​ഡ്ഡി​നു​ള്ളി​ൽ നി​ന്ന് പ​ല്ലി​ക​ളെ കി​ട്ടി​യ​ത്.

തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് നാ​ല് മ​ണി​യോ​ടെ ഇ​ട​ക്കൊ​ച്ചി പാ​മ്പാ​യ്മൂ​ല ക​വ​ല​യി​ലെ ബേ​ക്ക​റി​യി​ൽ നി​ന്നു വാ​ങ്ങി വീ​ട്ടി​ലെ​ത്തി ക​ഴി​ച്ച് പ​കു​തി​യാ​യ​പ്പോ​ഴാ​ണ് പ​ല്ലി​ക​ളെ ക​ണ്ട​ത്. ബേ​ക്ക​റി​യി​ൽ ത​ന്നെ ത​യ്യാ​ർ ചെ​യ്തെ​ടു​ക്കു​ന്ന ബ്ര​ഡ്ഡാ​ണി​തെ​ന്നാ​ണ് പ​റ​യു​ന്ന​ത്. ക​ട​യു​ട​മ​യെ അ​റി​യി​ച്ചെ​ങ്കി​ലും വി​ഷ​യം ഗൗ​ര​വ​ത്തി​ലെ​ടു​ക്കാ​തെ ത​ങ്ങ​ളെ പ​റ​ഞ്ഞ​യ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ദി​വ്യ പ​റ​യു​ന്ന​ത്.

ബ്ര​ഡ്ഡ് ക​ഴി​ച്ച് അ​ൽ​പ സ​മ​യ​ത്തി​ന് ശേ​ഷം ഛർ​ദി​യും അ​വ​ശ​ത​യും തോ​ന്നി​യ ഇ​വ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. വി​വ​രം ന​ഗ​ര​സ​ഭ ഹെ​ൽ​ത്ത് വി​ഭാ​ഗ​ത്തെ അ​റി​യി​ച്ചി​ട്ടു​ണ്ട്. ഫു​ഡ് സേ​ഫ്റ്റി ക​ൺ​ട്രോ​ള​ർ​ക്കും പ​രാ​തി ന​ൽ​കു​മെ​ന്ന് ദി​വ്യ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:breadbakerylizardshousewife
News Summary - ബ്രഡിനുള്ളിൽ ചത്ത പല്ലികൾ; ബേക്കറിക്കെതിരെ പരാതിയുമായി വീട്ടമ്മ
Next Story