ഹോട്ടലുകളിൽ പരിശോധന; പഴകിയ ഭക്ഷണം പിടിച്ചു
text_fieldsവാഴക്കുളത്ത് ഹോട്ടലുകളിൽ ആരോഗ്യ വിഭാഗം പരിശോധന നടത്തുന്നു
മൂവാറ്റുപുഴ: വാഴക്കുളം ടൗണിലെ ഹോട്ടലുകളിൽ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ വിവിധ ഹോട്ടലുകളിൽ നിന്നായി പഴകിയ ഭക്ഷണം പിടിച്ചെടുത്തു. നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ചിരുന്ന ഹോട്ടലിന് പ്രവർത്തനാനുമതി നിഷേധിക്കുകയും ചെയ്തു.
ടൗൺ പ്രദേശത്തെ അഞ്ച് ഹോട്ടലുകളിൽനിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയത്. ഇതിൽ ഒരു ഹോട്ടൽ അടച്ചിടാൻ നിർദേശം നൽകി. ഭക്ഷണം പാകംചെയ്ത് സൂക്ഷിക്കുന്ന സ്ഥലം അനാരോഗ്യകരമായ അന്തരീക്ഷത്തിൽ വൃത്തിഹീനമായി പ്രവർത്തിക്കുകയായിരുന്നെന്ന കണ്ടെത്തലിനെ തുടർന്നാണ് അടച്ചിടാൻ അധികൃതർ ആവശ്യപ്പെട്ടത്.
മഞ്ഞള്ളൂർ പഞ്ചായത്ത്, കുടുംബാരോഗ്യ കേന്ദ്രം അധികൃതരുടെ സഹകരണത്തോടെ നടത്തിയ പരിശോധനക്ക് എച്ച്.ഐ ജോഷി, തോമസ്, ജെ.എച്ച്ഐമാരായ കെ.എസ്. സുരേഷ്, വി.ബി. ജോമോൻ, നീതു മോൾ മാത്യു, അസി. സെക്രട്ടറി അഞ്ജു ടി. വേണു തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

