ഭാഗ്യം തുണച്ച ഭരണം; നിലനിർത്താൻ യു.ഡി.എഫും തിരിച്ചുപിടിക്കാൻ എൽ.ഡി.എഫും
text_fieldsകടുങ്ങല്ലൂര്‍: ഗ്രാമപഞ്ചായത്തിൽ ഭാഗ്യം തുണച്ച് ലഭിച്ച ഭരണം നിലനിർത്താൻ യു.ഡി.എഫും നിർഭാഗ്യം കൊണ്ട് കൈവിട്ട് പോയ ഭരണം പിടിച്ചെടുക്കാൻ എൽ.ഡി.എഫും പോരിനിറങ്ങുന്നു. നിലവിലെ സീറ്റുകൾ നിലനിർത്താനും കൂടുതൽ നേടാനുമുള്ള ശ്രമത്തിലാണ് എസ്.ഡി.പി.ഐയും ബി.ജെ.പിയും.
കഴിഞ്ഞതവണ ഇരു മുന്നണികളും തുല്യസീറ്റുകളാണ് നേടിയത്. നറുക്കെടുപ്പിലൂടെയാണ് ഭരണ നേതൃത്വത്തെ തീരുമാനിച്ചത്. ഇതിൽ പ്രസിഡന്‍റ് സ്ഥാനം കോൺഗ്രസിന് ലഭിച്ചപ്പോൾ വൈസ് പ്രസിഡന്‍റ് സ്ഥാനം സി.പി.ഐക്കും ലഭിച്ചു. തെരഞ്ഞെടപ്പ് പ്രഖ്യാപനം വരുന്നതിനുമുമ്പേതന്നെ കോൺഗ്രസ് പ്രചാരണം ആരംഭിച്ചിരുന്നു. കഴിഞ്ഞതവണ രണ്ടുസീറ്റുകള്‍ നേടി ശക്തി തെളിയിച്ച എസ്.ഡി.പിഐയും സ്ഥാനാര്‍ഥികളെ തീരുമാനിക്കുകയും പ്രചാരണം തുടങ്ങുകയും ചെയ്തിട്ടുണ്ട്.
21 സീറ്റില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് 13 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് അതത് വാർഡുകളിൽ പ്രചാരണം ആരംഭിച്ചു. കോണ്‍ഗ്രസ് ജില്ല എക്‌സിക്യൂട്ടീവ് അംഗം വി.കെ. ഷാനവാസാണ് ഒന്നാം വാര്‍ഡില്‍ മത്സരിക്കുന്നത്. എല്‍.ഡി.എഫില്‍ മുഴുവന്‍ വാര്‍ഡുകളിലും സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ ഏകദേശം തീരുമാനമായിട്ടുണ്ട്. 21 വാര്‍ഡുകളുണ്ടായിരുന്ന പഞ്ചായത്തില്‍ ഇത്തവണ മൂന്ന് വാര്‍ഡുകള്‍ കൂടിയിട്ടുണ്ട്.
വാർഡ് വർധനവ് യു.ഡി.എഫിൽ സീറ്റ് തർക്കത്തിനിടയാക്കുമെന്ന് കോൺഗ്രസ് നേതൃത്വം ആശങ്കപ്പെട്ടിരുന്നു. മൂന്ന് സീറ്റുകളില്‍ലാണ് ലീഗ് മത്സരിച്ചുകൊണ്ടിരുന്നത്. വാർഡുകൾ കൂടിയതിനനുസരിച്ച് കൂടുതല്‍ സീറ്റുകള്‍ അവർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഒരു സീറ്റ് പോലും അധികം നൽകാതെ തന്നെ ലീഗിനെ തൃപ്തിപ്പെടുത്താൻ കോണ്‍ഗ്രസ് നേതൃത്വത്തിനായി.
ബി.ജെ.പിയും എസ്.ഡി.പി.ഐയും 24 വാര്‍ഡുകളിലും മത്സരിക്കുമെന്നാണറിയുന്നത്. നിലവില്‍ ബി.ജെ.പിക്ക് മൂന്ന് പ്രതിനിധികളുണ്ട്. കിഴക്കേ കടുങ്ങല്ലൂരിലും എടയാറുമാണ് ബി.ജെ.പി പ്രതിനിധികള്‍ വിജയിച്ചുകൊണ്ടിരിക്കുന്നത്. അതെല്ലാം ഇപ്പോള്‍ ജനറല്‍ വാര്‍ഡാണ്. ഉളിയന്നൂരിലും കുഞ്ഞുണ്ണിക്കരയിലും രണ്ടുപേരെ വിജയിപ്പിക്കാന്‍ കഴിഞ്ഞതിന്റെ ആത്മധൈര്യത്തിലാണ് എസ്.ഡി.പി.ഐ പഞ്ചായത്തില്‍ നേരത്തേതന്നെ രംഗത്തിറങ്ങിയിരിക്കുന്നത്.
മുന്നണികളും മറ്റു പാർട്ടികളും നേരിടുന്ന പ്രധാന വെല്ലുവിളി വനിത സ്ഥാനാർഥികളെ കണ്ടെത്തലാണ്. അതിനാൽ പല സംവരണ വാർഡുകളിലും സ്ഥാനാർഥികളെ പ്രഖ്യാപിക്കാനായിട്ടില്ല. ജനറല്‍ വാര്‍ഡുകളില്‍ സ്ഥാനാര്‍ഥി മോഹികളുടെ ധാരാളിത്തമാണ് തലവേദന.
പറവൂർ നഗരസഭ; 27 വാർഡുകളിലെ കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
പറവൂർ: നാലാം തുടർ ഭരണം ലക്ഷ്യമാക്കി പറവൂർ നഗരസഭയിലെ ആകെയുള്ള 30 സീറ്റിൽ 27 വാർഡുകളിലെ സ്ഥാനാർഥികളെ കോൺഗ്രസ് പ്രഖ്യാപിച്ചു. ബ്ലോക്ക് പ്രസിഡന്‍റ് എം.എസ്. റെജി, മണ്ഡലം പ്രസിഡന്‍റ് ഡെന്നി തോമസ്, തെരഞ്ഞെടുപ്പ് കോർ കമ്മിറ്റി ചെയർമാൻ അനു വട്ടത്തറ എന്നിവരാണ് സ്ഥാനാർഥി പട്ടിക പുറത്തിറക്കിയത്.
രണ്ട്, മൂന്ന്, 27 എന്നീ വാർഡുകളിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല. ഇവിടങ്ങളിൽ ചില രാഷ്ട്രീയ അടവു നയങ്ങളുടെ ഭാഗമായിട്ടാണ് പട്ടികയിൽ നിന്നും ഒഴിവാക്കിയതെന്നാണ് നേതൃത്വം പറയുന്നത്. വാർഡ്, സ്ഥാനാർഥി എന്നീ ക്രമത്തിൽ.
1. സുജിത ഷാജു
2. പ്രഖ്യാപിച്ചിട്ടില്ല
3. പ്രഖ്യാപിച്ചിട്ടില്ല
4. റാണി അബ്രോസ്
5. ലൈജി ബിജു
6. ആഷ ജിജോ
7. രജിത ഉണ്ണികൃഷ്ണൻ
8. പ്രദീപ് തോപ്പിൽ
9. ബിനു രാജ്
10. നസ്രീയ ഭാനു
11. ഗീത ബാബു
12. ബീന ശശിധരൻ
13. ഡെന്നി തോമസ്
14. സി.എൽ. സംഗീത മോൾ
15. എം.ജി. ആന്റണി
16. പി.ഡി. സുകുമാരി
17. സജി നമ്പിയത്ത്
18. വി.എ. പ്രഭാവതി
19.എം. കുട്ടപ്പൻ
20. ജലജ രവീന്ദ്രൻ
21. രാജേഷ് പുക്കാടൻ
22. രമേഷ് ഡി. കുറുപ്പ്
23. ഓമന സെൽവൻ
24. കെ.കെ. സുജീഷ്
25. ലിജി ലൈഘോഷ്
26. ഡി. രാജ്കുമാർ
27. പ്രഖ്യാപിച്ചിട്ടില്ല
28. ആശ ദേവദാസ്
29. കെ.എൻ. ഗിരീഷ്
30. ചിത്ര വാസു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

