ഹെറോയിനുമായി അന്തർസംസ്ഥാന തൊഴിലാളികൾ പിടിയിൽ
text_fieldsഷരീഫുൽ ഇസ്ലാം, ഷെയ്ക്ക് ഫരീദ്
കാലടി: 21 ഗ്രാം ഹെറോയിനുമായി അന്തർസംസ്ഥാന സംസ്ഥാന തൊഴിലാളികൾ പിടിയിൽ. അസം നൗഗോൺ സ്വദേശികളായ ഷരീഫുൽ ഇസ്ലാം (27), ഷെയ്ക്ക് ഫരീദ് (23) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ചൊവ്വര തെറ്റാലി ഭാഗത്തുനിന്ന് കഴിഞ്ഞ ദിവസം രാത്രി ഇരുചക്രവാഹനത്തിൽ വിൽപനക്കെത്തിയപ്പോഴാണ് കസ്റ്റഡിയിലെടുത്തത്.
ബാഗിൽ രണ്ട് സോപ്പ് പെട്ടികൾക്കുള്ളിലായിരുന്നു ലഹരിമരുന്ന് ഒളിപ്പിച്ചത്. ഇരുചക്രവാഹനത്തിൽ കറങ്ങിനടന്ന് അന്തർ സംസ്ഥാനത്തൊഴിലാളികൾക്കിടയിലാണ് വിൽപന നടത്തിയത്. അസമിൽനിന്നാണ് ലഹരിമരുന്ന് കൊണ്ടുവന്നത്. ഇൻസ്പെക്ടർ അനിൽകുമാർ ടി. മേപ്പിള്ളിയും സഹപ്രവർത്തകരുമാണ് പ്രതികളെ പിടികൂടിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.