100 ഗ്രാം എം.ഡി.എം.എയുമായി രണ്ടുപേര്‍ പിടിയില്‍
text_fieldsബിന്ദു ,ഷെഫീഖ്
കാലടി: 100 ഗ്രാം എം.ഡി.എം.എയുമായി യുവതി ഉള്‍പ്പടെ രണ്ട് പേര് പിടിയില്‍. മറ്റൂര്‍ പിരാരൂര്‍ കാഞ്ഞിലക്കാടന്‍ ബിന്ദു (40), ചേലാമറ്റം കുന്നക്കാട്ട്മല കുപ്പിയാന് വീട്ടില്‍ ഷെഫീഖ് (44) എന്നിവരെയാണ് പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടന്ന പരിശോധനയില്‍ മരോട്ടിചോട് ഭാഗത്ത് വച്ച് ബിന്ദുവിനെ പിടികൂടുകയായിരുന്നു.
ബംഗളൂരുവില്‍ നിന്ന് മയക്കുമരുന്നുമായി അങ്കമാലിയില്‍ ബസില്‍ വന്നിറങ്ങിയ ബിന്ദുവിനെ സ്കൂട്ടറില്‍ കൊണ്ടുപോകുന്ന വഴിയാണ് പിടികൂടിയത്. ബിന്ദുവിനെ ചോദ്യം ചെയ്തതില്‍ ചേലാമറ്റത്തുള്ള ഷെഫീഖും ബിന്ദുവും ഒരുമിച്ചാണ് ബംഗളൂരുവില്‍ മയക്കുമരുന്ന് വാങ്ങുന്നതിനായി പോയതെന്നും വ്യക്തമായി.
തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ ഷെഫീഖ് മറ്റൊരു ബസ്സില്‍ ബംഗളൂരുവില്‍ നിന്ന് പെരുമ്പാവൂരിലേക്ക് വരുന്നുണ്ടെന്ന് വിവരം ലഭിച്ചു. പിന്നീട് അന്വേഷണസംഘം ഇയാളെയും പിടികൂടി. മയക്കുമരുന്ന് ചെറിയ സിപ് ലോക്ക് കവറുകളിലാക്കി വില്പന നടത്തി വരികയായിരുന്നു. പെരുമ്പാവൂര്‍ പൊലീസ് സ്റ്റേഷനില്‍ ഷെഫീക്കിനെതിരെ കഞ്ചാവ് കേസുകള്‍ നിലവിലുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

