കഞ്ചാവുമായി രണ്ട് അന്തര്‍സംസ്ഥാന തൊഴിലാളികള്‍ പിടിയില്‍
text_fieldsപിടിയിലായ പ്രതികൾ
കാലടി: 16 കിലോ കഞ്ചാവുമായി രണ്ട് അന്തര്‍ സംസ്ഥാനത്തൊഴിലാളികള്‍ പിടിയില്‍. വെസ്റ്റ് ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശി സഹിദുല്‍ ഇസ്ലാം (31), വെസ്റ്റ് ബംഗാള്‍ മാല്‍ഡ സ്വദേശി ഹസനൂര്‍ ഇസ്ലാം (33) എന്നിവരേയാണ് പിടികൂടിയത്. ജില്ല പൊലീസ് മേധാവി എം. ഹേമലതയക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് മരോട്ടിചുവട് ഭാഗത്ത് വച്ച് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. കിലോയ്ക്ക് 3000 രൂപ വിലയ്ക്ക് ഒഡിഷയില്‍ നിന്ന് വാങ്ങുന്ന കഞ്ചാവ് ഇരുപത്തിഅയ്യായിരം രൂപ നിരക്കില്‍ മേഖലയില്‍ വില്‍പ്പന നടത്തി മടങ്ങിപ്പോവുകയായിരുന്നു ഇവരുടെ രീതി.
ട്രെയിന്‍ മാര്‍ഗമായിരുന്നു കഞ്ചാവ് എത്തിച്ചിരുന്നത്. പെരുമ്പാവൂര്‍ എ.എസ്.പി ഹാര്‍ദ്ദിക് മീണ, ഇന്‍സ്പെക്ടര്‍ അനില്‍കുമാര്‍ ടി. മേപ്പിള്ളി, എസ്.ഐ ജെയിംസ് മാത്യു, എ.എസ്.ഐമാരായ പി.എ. അബ്ദുല്‍ മനാഫ്, നൈജോ സെബാസ്റ്റ്യന്‍, ഷൈജു അഗസ്റ്റിന്, ബോബി കുര്യാക്കോസ്, സീനിയര്‍ സി.പി.ഒമാരായ വര്‍ഗീസ് ടി. വേണാട്ട്, ടി.എ. അഫ്സല്, ബെന്നി ഐസക്, സി.പി.ഒമാരായ കെ.പി. സജീവ്, നിസാമുദ്ദീന്‍, നവീന്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

