ലോറിയിൽനിന്ന് ഇരുമ്പുകമ്പി റോഡിലേക്ക് വീണു; കാൽനടക്കാർ തലനാരിഴക്ക് രക്ഷപ്പെട്ടു
text_fieldsഎം.ടി ജംഗ്ഷനിൽ ട്രെയിലറിന്റെ സംരക്ഷണക്കുറ്റി തകർന്ന് ഇരുമ്പ് കമ്പി റോഡിലേക്ക് വീണനിലയിൽ
കളമശ്ശേരി: ട്രെയിലറിൽനിന്ന് നീളമേറിയ ഇരുമ്പ് കമ്പി റോഡിലേക്ക് വീണു. കാൽനടക്കാർ രക്ഷപ്പെട്ടത് തലനാരിഴക്ക്. കളമശ്ശേരി എച്ച്.എം.ടി ജംഗ്ഷനിൽ വൈകിട്ട് 4.45ഓടെയാണ് സംഭവം. കളമശ്ശേരി റെയിൽവേ യാഡിൽ നിന്ന് ഇരുമ്പ്കമ്പി ട്രെയിലർ ലോറിയിൽ കയറ്റിവരവെ പിന്നിൽ താങ്ങിനിറുത്തിയിരുന്ന ഒരുഭാഗത്തെ ഇരുമ്പ് കുറ്റി ഒടിഞ്ഞതോടെ പാതി ലോറിയിലും റോഡിലേക്കുമായി വീഴുകയായിരുന്നു.
ഇത് ശ്രദ്ധയിൽപ്പെട്ട കാൽനടക്കാരായ രണ്ടുപേർ സമീപത്തെ കുഴിയിലേക്ക് എടുത്തുചാടിയതിനാൽ രക്ഷപ്പെട്ടു. ഏറെ തിരക്കേറിയ റോഡിൽ അപകടസമയത്ത് ചെറുവാഹനങ്ങൾ സമീപത്ത് ഇല്ലാതിരുന്നതും രക്ഷയായി. ക്രെയിൻ എത്തിച്ച് കമ്പി റോഡരികിലേക്ക് മാറ്റി ഗതാഗതതടസ്സം ഒഴിവാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

