ഫോര്‍ട്ട്കൊച്ചി താലൂക്ക് ആശുപത്രി; ദേശീയാംഗീകാര മികവിൽ
text_fieldsഫോർട്ടുകൊച്ചി താലൂക്ക് ആശുപത്രി
ഫോര്‍ട്ട്കൊച്ചി: ഫോർട്ട് കൊച്ചി സർക്കാർ താലൂക്ക് ആശുപത്രിക്ക് നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ്സ് അംഗീകാരം ലഭിച്ചു. രോഗികള്‍ക്കുള്ള സേവനങ്ങള്‍, മരുന്നുകളുടെ ലഭ്യതയും വിതരണവും, ക്ലിനിക്കല്‍ സേവനങ്ങള്‍, പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡിന് പരിഗണിക്കുന്നത്.
ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും നടക്കുന്ന പരിശോധനകള്‍ക്ക് ശേഷം ദേശീയ തലത്തിലുള്ള സംഘത്തിന്റെ പരിശോധനയുടെ അടിസ്ഥാനത്തിലാണ് അംഗീകാരം ലഭിച്ചത്. പരിശോധനയിൽ ആശുപത്രിക്ക് 89.08 ശതമാനം സ്കോർ ലഭിച്ചു.
ഇതോടെ ജില്ലയിൽ എൻ.ക്യു.എ.എസ് നേടിയ ആരോഗ്യസ്ഥാപനങ്ങളുടെ എണ്ണം 21 ആയി. ഒരു കിടക്കക്ക് 10000 രൂപ എന്ന നിലയിൽ വാർഷിക ഇൻസെന്റീവ് ലഭിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.