ഇനി കൊച്ചിയിലെ വേദികളിൽ സാനു മാഷില്ല...
text_fieldsസാംസ്കാരിക ഇടങ്ങളിലെ നിത്യസാന്നിധ്യമായിരുന്ന എം.കെ. സാനു മറയുമ്പോൾ ഈ മഹാനഗരത്തിന് നഷ്ടമാവുന്നത് അക്ഷരങ്ങളെ അഗ്നിയായി ജ്വലിപ്പിച്ച ഒരു മഹാപ്രഭാഷകെ മൂർച്ചയേറും വാക്കുകൾ കൂടിയാണ്. കൂലിവേല കഴിഞ്ഞെത്തുന്ന സാധാരണക്കാർ മുതൽ സമൂഹത്തിെ ഉന്നതമേഖലകളിൽ വിരാജിക്കുന്നവർ വരെ ഒരുപോലെ ആ വാക്കുകൾ കേൾക്കാൻ എറണാകുളം ടൗൺഹാളിലും ബി.ടി.എച്ചിലും ചാവറ കൾച്ചറൽ സെറിലുമെല്ലാം ഓടിയെത്താറുണ്ടായിരുന്നു
കൊച്ചി: ‘ഈ പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയ മലയാളത്തിന്റെ പ്രിയ ഗുരുനാഥൻ പ്രഫ. എം.കെ. സാനുവിനെ ഏറെ ആദരവോടെ ക്ഷണിച്ചുകൊള്ളുന്നു’. എറണാകുളം നഗരത്തിലെ വിവിധ സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ പരിപാടികളിൽ ആവർത്തിച്ചുകേട്ടുകൊണ്ടിരുന്ന ഈ വാക്കുകൾ ഇനി കേൾക്കാനാവില്ല. അതെ, കൊച്ചിയുടെ സാംസ്കാരിക ഇടങ്ങളിലെ നിത്യസാന്നിധ്യമായിരുന്ന എം.കെ. സാനു മറയുമ്പോൾ ഈ മഹാനഗരത്തിന് നഷ്ടമാവുന്നത് അക്ഷരങ്ങളെ അഗ്നിയായി ജ്വലിപ്പിച്ച ഒരു മഹാപ്രഭാഷകന്റെ മൂർച്ചയേറും വാക്കുകൾ കൂടിയാണ്.
നിരവധി തവണ അദ്ദേഹത്തിന്റെ വാക്ചാതുര്യത്തിന് സാക്ഷ്യം വഹിച്ച എറണാകുളം ടൗൺ ഹാളിൽ ചേതനയറ്റ ശരീരമായി കിടന്നപ്പോൾ കണ്ടുനിന്നവരുടെ ഓർമകളിൽ അദ്ദേഹത്തിന്റെ പഴയ വാക്കുകൾ ഇരമ്പിയെത്തുന്നുണ്ടായിരുന്നു. പരിപാടികളുടെയും സംഘാടകരുടെയും വലിപ്പച്ചെറുപ്പം നോക്കാതെ, അതിന്റെ ഉദ്യേശശുദ്ധി മാത്രം പരിഗണിച്ച് നിരവധി ചടങ്ങുകളിലേക്കും സമരപോരാട്ടങ്ങളിലേക്കും അദ്ദേഹം കയറിച്ചെന്നു.
ഞായറാഴ്ച രവിപുരം ശ്മശാനത്തിൽ ഒരുപിടി ചാരമായി എരിഞ്ഞടങ്ങുമ്പോൾ കൊച്ചി നഗരത്തിലെ ഓരോ സാംസ്കാരിക പ്രവർത്തകന്റെയും കണ്ണ് ഈറനണിയുന്നത് ഇനി പരിപാടികളിലെ ഉറപ്പുള്ള സാന്നിധ്യമായ സാനു മാഷില്ലല്ലോ എന്നോർത്ത് കൂടിയാണ്. കൂലിവേല കഴിഞ്ഞെത്തുന്ന സാധാരണക്കാർ മുതൽ സമൂഹത്തിന്റെ ഉന്നതമേഖലകളിൽ വിരാജിക്കുന്നവർ വരെ ഒരുപോലെ ആ വാക്കുകൾ കേൾക്കാനായി ടൗൺഹാളിലും ബി.ടി.എച്ചിലും ചാവറ കൾച്ചറൽ സെന്ററിലുമെല്ലാം ഓടിയെത്താറുണ്ടായിരുന്നു. ആ വേദികളെല്ലാം ഇനി കൊച്ചിക്ക് നഷ്ടമാവുകയാണെന്ന വേദനയിലായിരുന്നു എല്ലാവരും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.