Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹെറോയിനുമായി തൊഴിലാളികള്‍ അറസ്റ്റിൽ

text_fields
bookmark_border
ഹെറോയിനുമായി തൊഴിലാളികള്‍ അറസ്റ്റിൽ
cancel

പെരുമ്പാവൂര്‍: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയില്‍ 10 ഗ്രാം ഹെറോയിനുമായി രണ്ട് അന്തര്‍സംസ്ഥാന തൊഴിലാളികള്‍ പിടിയിലായി. അസം നൗഗാവ് സ്വദേശികളായ സാദിഖുല്‍ ഇസ്ലാം (23), ഹസത്ത് അലി (22) എന്നിവരെയാണ് പെരുമ്പാവൂര്‍ പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. വില്‍പ്പനക്കായി സ്‌കൂട്ടറില്‍ പെരുമ്പാവൂരിലേക്ക് പോകുന്ന വഴി മൗലൂദ്പുര ഭാഗത്താണ് ഇവർ പിടിയിലായത്. ഇവർ നിരീക്ഷണത്തിലായിരുന്നു.

ചെറിയ ബോട്ടിലുകളിലാക്കി ഒന്നിന് 1500 രൂപ നിരക്കിലായിരുന്നു കച്ചവടം. പെരുമ്പാവൂര്‍ ടൗണ്‍ കേന്ദ്രീകരിച്ച് അന്തര്‍സംസ്ഥാന തൊഴിലാളികള്‍ക്കായിരുന്നു വില്‍പ്പന. ഡിവൈ.എസ്.പിമാരായ ബാബുകുട്ടന്‍, സി.ബിനുകുമാര്‍, സി.ഐ ജി.പി. മനുരാജ്, എസ്.എച്ച്.ഒ അക്ഷയ്കുമാര്‍, എസ്.ഐ സജല്‍ എസ്. ദീന്‍, എ.എസ്.ഐ പി.എ. അബ്ദുല്‍ മനാഫ്, സീനിയര്‍ സി.പി.ഒമാരായ, ടി.എ. അഫ്‌സല്‍, ബെന്നി ഐസക്, റോബിന്‍ ജോയ്, ഇ.പി. നോബിള്‍, ബിനീഷ് ചന്ദ്രന്‍, എം.ബി. ജയന്തി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Migrant Workers Arrested With Heroin
Next Story