ഹലോ...മൈക്ക് ടെസ്റ്റിങ്!...
text_fieldsതദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെക്കാത്ത് ലൈറ്റ് ആൻഡ് സൗണ്ട്
ഉപകരണങ്ങൾ
മൂവാറ്റുപുഴ: തദ്ദേശ തെരഞ്ഞെടുപ്പ് എത്തിയതോടെ തിരക്കേറി ലൈറ്റ് ആൻഡ് സൗണ്ട് മേഖല. പ്രചാരണ പ്രവർത്തനങ്ങൾക്ക് ഒഴിച്ചുകൂടാനാകാത്ത സൗണ്ട് മേഖലക്ക് ഇനി ഒരു മാസക്കാലം ചാകരയാണ്. മഴയും പരിപാടികളുടെ കുറവും മൂലം മാസങ്ങളായി ഈ രംഗത്തുപ്രവർത്തിക്കുന്നവർ ബുദ്ധിമുട്ടിലായിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് എത്തിയതോടെ ഇതിനുമാറ്റം വന്നു.
നഗരപ്രദേശങ്ങളെ അപേക്ഷിച്ച് ഗ്രാമ പ്രദേശങ്ങളിലാണ് പ്രചാരണത്തിന് മൈക്ക് കൂടുതലായി ഉപയോഗിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണ ഭാഗമായ പാരഡി ഗാനങ്ങൾക്കും അനൗൺസ്മന്‍റെിനും നല്ല ശബ്ദ സംവിധാനം വേണം. ഒട്ടുമിക്ക ഉടമകളും തങ്ങളുടെ ഉപകരണങ്ങൾ പ്രവർത്തനക്ഷമമാക്കിക്കഴിഞ്ഞു. നോമിനേഷൻ സമർപ്പിക്കാനുള്ള അവസാന ദിവസമായ വെള്ളിയാഴ്ചക്കുശേഷം നാടുമുഴുവൻ ശബ്ദമുഖരിതമാക്കി പ്രചാരണ പരിപാടിക്ക് മൈക്ക് സെറ്റുകളും ഉണ്ടാകും.
ഒരു വാർഡിൽ ഏറ്റവും കുറഞ്ഞത് മൂന്നുസ്ഥാനാർഥികൾക്ക് എങ്കിലും മൈക്ക് സെറ്റ് വേണ്ടി വരും. വാർഡുകളിൽ മത്സരിക്കുന്ന സ്ഥാനാർഥികൾ മൂന്ന് ദിവസത്തേക്കാണ് ലൈറ്റ് ആൻഡ് സൗണ്ട് സിസ്റ്റം ആവശ്യപ്പെടുന്നതെന്ന് സ്റ്റീരിയോ ഹൗസ് സൗണ്ട് സിസ്റ്റം ഉടമ പി.എ. അലിസൺ പറഞ്ഞു. ജില്ല പഞ്ചായത്തിലേക്ക് ജനവിധി തേടുന്നവർ ഏഴ് ദിവസത്തേക്കാണ് സെറ്റ് ആവശ്യപെട്ടിരിക്കുന്നത്. ഒരുദിവസം 6000 രൂപയാണ് ജനറേറ്റർ അടക്കമുള്ള സിസ്റ്റത്തിന് വാടക. കഴിഞ്ഞ തവണ ഇത് 5000 രൂപയായിരുന്നുവെന്നും അലിസൺ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

