ശൗചാലയ മാലിന്യം വീണ്ടും ഓടയിലേക്ക്; ദുർഗന്ധംമൂലം വ്യാപാരികൾ ദുരിതത്തിൽ
text_fieldsകീച്ചേരിപ്പടിയിലെ വ്യാപാര സമുച്ചയത്തിൽനിന്ന് മാലിന്യം ഒഴുകിയെത്തിയപ്പോൾz
മൂവാറ്റുപുഴ: ശുചിമുറിമാലിന്യം വീണ്ടും ഓടയിലേക്ക് ഒഴുക്കുന്നതിന്റെ ദുരിതം അനുഭവിച്ച് വ്യാപാരികൾ അടക്കമുള്ളവർ. കീച്ചേരിപ്പടിയിൽ സ്ഥിതിചെയ്യുന്ന ഷോപ്പിങ് സമുച്ചയത്തിലെ സെപ്റ്റിക് ടാങ്ക് നിറഞ്ഞതിനെ തുടർന്നാണ് മാലിന്യം ഓടയിലേക്ക് ഒഴുകുന്നത്. നിരവധി വ്യാപാര സ്ഥാപനങ്ങളും ബാങ്കുകളും മറ്റുമുള്ള സ്വകാര്യ വ്യാപാര സമുച്ചയമാണിത്.
അസഹ്യമായ ദുർഗന്ധം മൂലം ദുരിതമനുഭവിക്കുകയാണ് പരിസരവാസി. പരാതി ഉയരുമ്പോൾ മണ്ണിട്ട് പ്രശ്നം പരിഹരിക്കുകയാണ്. നഗരസഭ അധികൃതർ നടപടി സ്വീകരിക്കാത്തതിലും വിമർശനമുയരുന്നുണ്ട്. കെട്ടിടത്തിന്റെ മുകൾനിലകളിൽ അന്തർസംസ്ഥാന തൊഴിലാളികളാണ് താമസിക്കുന്നത്. സമുച്ചയത്തിൽനിന്ന് താഴേക്ക് ശുചിമുറിമാലിന്യം ഒഴുകാൻ ആരംഭിച്ചിട്ട് നാളുകളായി. പലതവണ നഗരസഭക്കും കലക്ടർക്കും അടക്കം പരാതി നൽകിയതാണ്.
ഒടുവിൽ, മാസങ്ങൾക്ക് മുമ്പ് ശുചിമുറിമാലിന്യം ഒഴുകാതിരിക്കാൻ സംവിധാനം ഒരുക്കിയെങ്കിലും വീണ്ടും പരിസരമാകെ ദുർഗന്ധം വിതച്ച് മാലിന്യം ഒഴുകാൻ തുടങ്ങി. പല സ്ഥാപനങ്ങളും തുറക്കാൻ കഴിയാത്ത നിലയിലാണെന്നും വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. പരാതികൾ ഉയരുമ്പോൾ പരിശോധന നടത്തുമെന്നല്ലാതെ ഒരുനടപടിയും ഉണ്ടാകുന്നില്ലെന്നും അവർ പറഞ്ഞു. പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാകണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

