Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ​റ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി; വി​വാ​ദ​ങ്ങ​ൾ​ക്കി​ടെ മോ​ർ​ച്ച​റി​യി​ൽ പു​തി​യ ഫ്രീ​സ​ർ സ്ഥാ​പി​ച്ചു

text_fields
bookmark_border
ത​ക​രാ​റി​ലാ​യി​രു​ന്ന മൊ​ബൈ​ൽ ഫ്രീ​സ​ർ ന​ന്നാ​ക്കു​ക​യും ചെ​യ്‌​തു
പ​റ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി; വി​വാ​ദ​ങ്ങ​ൾ​ക്കി​ടെ മോ​ർ​ച്ച​റി​യി​ൽ പു​തി​യ ഫ്രീ​സ​ർ സ്ഥാ​പി​ച്ചു
cancel

പ​റ​വൂ​ർ: മൃ​ത​ദേ​ഹം അ​ഴു​കി​യ സം​ഭ​വം വി​വാ​ദ​മാ​യ​തി​നെ​ത്തു​ട​ർ​ന്ന് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ മോ​ർ​ച്ച​റി​യി​ൽ പു​തി​യ ഫ്രീ​സ​ർ സ്ഥാ​പി​ച്ചു. ഒ​രേ​സ​മ​യം നാ​ല് മൃ​ത​ദേ​ഹ​ങ്ങ​ൾ സൂ​ക്ഷി​ക്കാ​ൻ ക​ഴി​യു​ന്ന ഫ്രീ​സ​റു​ക​ളാ​ണ് സ്ഥാ​പി​ച്ച​ത്. ര​ണ്ടാ​ഴ്ച​ക്ക​കം ര​ണ്ട് മൃ​ത​ദേ​ഹം സൂ​ക്ഷി​ക്കാ​ൻ ക​ഴി​യു​ന്ന ഫ്രീ​സ​ർ സ്ഥാ​പി​ക്കും. ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​കു​മെ​ന്ന് ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ര​മേ​ഷ് ഡി. ​കു​റു​പ്പ് പ​റ​ഞ്ഞു. ആ​ശു​പ​ത്രി​യി​ലെ ത​ക​രാ​റി​ലാ​യി​രു​ന്ന മൊ​ബൈ​ൽ ഫ്രീ​സ​ർ ന​ന്നാ​ക്കു​ക​യും ചെ​യ്‌​തു. എ​ല്ലാ ഫ്രീ​സ​റു​ക​ളും പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​കു​മ്പോ​ൾ ഒ​രേ സ​മ​യം 7 മൃ​ത​ദേ​ഹ​ങ്ങ​ൾ സൂ​ക്ഷി​ക്കാ​നാ​കും.

ഇ​ക്ക​ഴി​ഞ്ഞ 16ന് ​മ​രി​ച്ച പ​രു​വ​ത്തു​രു​ത്ത് സ്വ​ദേ​ശി​നി​യു​ടെ മൃ​ത​ദേ​ഹം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യു​ടെ മൊ​ബൈ​ൽ ഫ്രീ​സ​റി​ൽ സൂ​ക്ഷി​ച്ച​പ്പോ​ൾ അ​ഴു​കി​യ​ത് വ​ലി​യ വി​വാ​ദ​ങ്ങ​ൾ​ക്കും പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കും വ​ഴി​വെ​ച്ചി​രു​ന്നു. മ​ര​ണ​പ്പെ​ട്ട വീ​ട്ട​മ്മ​യു​ടെ മ​ക​ൻ ആ​രോ​ഗ്യ മ​ന്ത്രി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് പ​രാ​തി ന​ൽ​കി​യ​തോ​ടെ സം​ഭ​വം ച​ർ​ച്ചാ​വി​ഷ​യ​മാ​യി. മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​പ്പോ​ൾ​ത​ന്നെ മൂ​ന്ന് ദി​വ​സ​ത്തോ​ളം പ​ഴ​ക്ക​മു​ണ്ടാ​യി​രു​ന്നെ​ന്ന വാ​ദ​വു​മാ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ രം​ഗ​ത്തു​വ​ന്ന​തോ​ടെ കാ​ര്യ​ങ്ങ​ൾ കൂ​ടു​ത​ൽ വ​ഷ​ളാ​യി. അ​തോ​ടെ, പു​തി​യ ഫ്രീ​സ​ർ സ​ജ്ജീ​ക​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കാ​ൻ ന​ഗ​ര​സ​ഭ, ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ നി​ർ​ബ​ന്ധി​ത​രാ​യി.

വീ​ട്ട​മ്മ മ​രി​ച്ച 16ന് ​വൈ​കീ​ട്ട് നാ​ലി​നു​ത​ന്നെ മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ന്നും പി​റ്റേ​ന്ന് രാ​വി​ലെ എ​ട്ടി​ന് പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി എ​റ​ണാ​കു​ളം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് കൊ​ണ്ടു​പോ​യെ​ന്നും ഫ്രീ​സ​റി​ൽ വെ​ച്ച​ത് വ​ള​രെ കു​റ​ച്ചു സ​മ​യം മാ​ത്ര​മാ​ണെ​ന്നും അ​തി​ന​കം മൃ​ത​ദേ​ഹം അ​ഴു​കി​യ​ത് വീ​ഴ്ച​യാ​ണെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് വീ​ട്ട​മ്മ​യു​ടെ മ​ക​ൻ പ​രാ​തി ന​ൽ​കി​യ​ത്. സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് മോ​ർ​ച്ച​റി​യു​ടെ പ്ര​വ​ർ​ത്ത​നം അ​ധി​കൃ​ത​ർ നി​ർ​ത്തി​വെ​ച്ചു. പി​ന്നീ​ട് മൃ​ത​ദേ​ഹ​ങ്ങ​ൾ ഇ​വി​ടെ സൂ​ക്ഷി​ച്ചി​ല്ല. നാ​ല് മൃ​ത​ദേ​ഹ​ങ്ങ​ൾ സൂ​ക്ഷി​ക്കാ​ൻ ക​ഴി​യു​ന്ന ഫ്രീ​സ​റും ഒ​രു മൊ​ബൈ​ൽ ഫ്രീ​സ​റും ആ​ശു​പ്ര​തി​യി​ൽ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും എ​ല്ലാ​ത്തി​നും ത​ക​രാ​റു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. 15 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള​താ​യി​രു​ന്നു നാ​ല് മൃ​ത​ദേ​ഹ​ങ്ങ​ൾ സൂ​ക്ഷി​ക്കാ​ൻ ക​ഴി​യു​ന്ന ഫ്രീ​സ​ർ. കാ​ല​പ്പ​ഴ​ക്ക​വും മ​റ്റു പ്ര​ശ്‌​ന​ങ്ങ​ളും കാ​ര​ണം അ​ടി​ക്ക​ടി കേ​ടാ​കു​ന്ന​ത് പ​തി​വാ​യി​രു​ന്നു. പ​ല​ത​വ​ണ ന​ന്നാ​ക്കി​യി​ട്ടും ത​ക​രാ​ർ ശാ​ശ്വ​ത​മാ​യി പ​രി​ഹ​രി​ക്കാ​നാ​യി​ല്ല. നാ​ലു​വ​ർ​ഷം മാ​ത്ര​മേ പ​ഴ​ക്ക​മു​ള്ളൂ​വെ​ങ്കി​ലും മൊ​ബൈ​ൽ ഫ്രീ​സ​റും ത​ക​രാ​റി​ലാ​യി​രു​ന്നു.

പ​റ​വൂ​ർ, വൈ​പ്പി​ൻ മേ​ഖ​ല​ക​ളി​ലെ ആ​ളു​ക​ൾ ആ​ശ്ര​യി​ക്കു​ന്ന​ത് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യെ​യാ​ണ്. മൃ​ത​ദേ​ഹ​ങ്ങ​ൾ സൂ​ക്ഷി​ക്കാ​ൻ കൂ​ടു​ത​ൽ തു​ക ന​ൽ​കി സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളെ ആ​ശ്ര​യി​ക്കേ​ണ്ടി​വ​രു​ന്ന​ത് സാ​ധാ​ര​ണ​ക്കാ​രെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്ന​താ​യി പ​രാ​തി​ക​ൾ ഉ​യ​രു​ക​യും ചെ​യ്തു. ന​ഗ​ര​സ​ഭ​യു​ടെ പ​ദ്ധ​തി വി​ഹി​തം 10 ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ചാ​ണ് പു​തി​യ ഫ്രീ​സ​റു​ക​ൾ സ്ഥാ​പി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - New freezer installed at morgue amid controversy
Next Story