പെരിയാർവാലി കനാലിന്റെ സംരക്ഷണഭിത്തി നന്നാക്കിയില്ല; കുടിവെള്ളക്ഷാമം രൂക്ഷം
text_fieldsപാടത്തിക്കര ഭാഗത്ത് ഒരുവർഷം മുമ്പ് ഇടിഞ്ഞ പെരിയാർവാലി കനാലിന്റെ സംരക്ഷണഭിത്തി
പള്ളിക്കര: പാടത്തിക്കര പെരിയാർവാലി കനാലിന്റെ സംരക്ഷണ ഭിത്തി തകർന്ന് സ്ലാബും മണ്ണും ഇടിഞ്ഞ് കനാലിൽ വെള്ളമൊഴുക്ക് തടസ്സപ്പെട്ടിട്ട് ഒരു വർഷം കഴിഞ്ഞിട്ടും നടപടിയാകാതെ വന്നതോടെ പിണർമുണ്ട മേഖലയിൽ കുടിവെള്ളക്ഷാമം രൂക്ഷമായി. കുന്നത്തുനാട് പഞ്ചായത്തിലെ 18, 19 വാർഡുകളിലെ പ്രദേശങ്ങളിൽ വെള്ളം എത്തുന്നത് ഈ കനാലിലൂടെയാണ്. കഴിഞ്ഞ ദിവസം പെരിയാർവാലി കനാലിൽ വെള്ളം തുറന്ന് വിട്ടെങ്കിലും കനാലിലൂടെ വെള്ളം ഒഴുകാൻ കഴിയാത്ത അവസ്ഥയാണ്.
ഒരു വർഷമായി സ്വകാര്യ വ്യക്തിയുടെ സ്ഥലത്തേക്കാണ് കനാൽ ഭിത്തി തകർന്ന് വീണത്. ഇതേ തുടർന്ന് അന്ന് മുതൽ സ്വന്തം ചെലവിൽ സംരക്ഷണ ഭിത്തി നിർമ്മിക്കാൻ തയാറാണെന്ന് കാണിച്ച് സ്വകാര്യ വ്യക്തി പെരിയാർവാലി അധികൃതരെ അറിയിച്ചെങ്കിലും ഇത് വരെ അനുമതി നൽകിയിട്ടില്ല.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

