Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightPerumbavoorchevron_rightഎ.ടി.എം കവര്‍ച്ചക്ക്...

എ.ടി.എം കവര്‍ച്ചക്ക് ശ്രമിച്ച പ്രതി പിടിയില്‍

text_fields
bookmark_border
എ.ടി.എം കവര്‍ച്ചക്ക് ശ്രമിച്ച പ്രതി പിടിയില്‍
cancel
camera_alt

റ​ജി​ബു​ല്‍ ഇ​സ്​ലാം

പെ​രു​മ്പാ​വൂ​ര്‍: എ.​ടി.​എം ക​വ​ര്‍ച്ച​ക്ക് ശ്ര​മി​ച്ച പ്ര​തി മ​ണി​ക്കൂ​റു​ക​ള്‍ക്കു​ള്ളി​ല്‍ പി​ടി​യി​ലാ​യി. അ​സം നൗ​ഗാ​വ് സ്വ​ദേ​ശി റ​ജി​ബു​ല്‍ ഇ​സ്​​ലാ​മി​നെ​യാ​ണ് (26) പെ​രു​മ്പാ​വൂ​ര്‍ എ.​എ​സ്.​പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം പി​ടി​കൂ​ടി​യ​ത്. ബു​ധ​നാ​ഴ്ച പു​ല​ര്‍ച്ച മൂ​ന്നു​മ​ണി​യോ​ടെ മു​ടി​ക്ക​ല്‍ വ​ഞ്ചി​നാ​ട് ജ​ങ്ഷ​നി​ലു​ള്ള എ.​ടി.​എ​മ്മാ​ണ് ത​ക​ര്‍ത്ത​ത്. ഉ​ച്ച​യോ​ടെ സ്റ്റേ​ഷ​നി​ല്‍ വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ര്‍ന്ന് ജി​ല്ല പൊ​ലീ​സ് മേ​ധാ​വി എം. ​ഹേ​മ​ല​ത​യു​ടെ മേ​ല്‍നോ​ട്ട​ത്തി​ല്‍ പ്ര​ത്യേ​ക സം​ഘം രൂ​പ​വ​ത്​​ക​രി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു.

അ​ന്വേ​ഷ​ണ​ത്തി​ല്‍ മു​ടി​ക്ക​ലി​ലു​ള്ള പ്ലൈ​വു​ഡ് ക​മ്പ​നി​യി​ല്‍നി​ന്ന് പ്ര​തി പി​ടി​യി​ലാ​യി. ക​മ്പി​പ്പാ​ര ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​യാ​ള്‍ എ.​ടി.​എം മെ​ഷീ​ൻ ത​ക​ര്‍ക്കാ​ന്‍ ശ്ര​മി​ച്ച​ത്. ക​ഴി​ഞ്ഞ വ​ര്‍ഷം അ​സ​മി​ല്‍ ജ​യി​ല്‍ ശി​ക്ഷ ക​ഴി​ഞ്ഞി​റ​ങ്ങി​യ പ്ര​തി കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തു​ക​യാ​യി​രു​ന്നു. 12 വ​ര്‍ഷം മു​മ്പ് മു​ത​ല്‍ ഇ​യാ​ള്‍ കേ​ര​ള​ത്തി​ലു​ണ്ട്. ഇ​വി​ടെ പ​ല​യി​ട​ങ്ങ​ളി​ലാ​യി ജോ​ലി ചെ​യ്തു. ഇ​ട​ക്ക് നാ​ട്ടി​ല്‍ പോ​യി വ​രും. എ.​എ​സ്.​പി ശ​ക്തി സി​ങ് ആ​ര്യ, ഇ​ന്‍സ്‌​പെ​ക്ട​ര്‍ ടി.​എം. സൂ​ഫി, എ​സ്.​ഐ​മാ​രാ​യ റി​ന്‍സ് എം. ​തോ​മ​സ്, പി.​എം. റാ​സി​ഖ്, എ.​എ​സ്.​ഐ​മാ​രാ​യ പി.​എം. അ​ബ്ദു​ല്‍ മ​നാ​ഫ്, സാ​ജി​ത, സീ​നി​യ​ര്‍ സി.​പി.​ഒ​മാ​രാ​യ വ​ര്‍ഗീ​സ് വേ​ണാ​ട്ട്, ടി.​എ. അ​ഫ്‌​സ​ല്‍, ബെ​ന്നി ഐ​സ​ക് ന​ജി​മി തു​ട​ങ്ങി​യ​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:perumbavoorATM theft attemptArrest
News Summary - Man arrested in atm theft attempt case
Next Story