വാര്‍ഡ് വിഭജനം; പെരുമ്പാവൂരില്‍ ഏഴ് പഞ്ചായത്തുകളില്‍ 130 വാര്‍ഡുകള്‍
text_fieldsപെരുമ്പാവൂര്‍: പുതിയ വാര്‍ഡ് വിഭജനമനുസരിച്ച് പെരുമ്പാവൂര്‍ നിയോജക മണ്ഡലത്തിലെ ഏഴ് ഗ്രാമ പഞ്ചായത്തുകളില്‍ ഒമ്പത് വാര്‍ഡുകളുടെ വര്‍ധന. ജനസംഖ്യ കണക്കിലെടുത്താണ് വാര്‍ഡ് വിഭജനം. അശമന്നൂര്‍ പഞ്ചായത്തില്‍ 14 വാര്‍ഡുകള്‍ ഉണ്ടായിരുന്നത് 15 ആയി. ആമ്പാറമുകള് (വാര്‍ഡ് ആറ്) എന്ന പേരിലാണ് പുതിയ വാര്‍ഡ്. അശമന്നൂര്‍ ഞണ്ടാടി പാലം റോഡ്, പനിച്ചയം ദേവി ക്ഷേത്രം റോഡ്, കമ്പനിപ്പടി, പൂച്ചക്കുഴി അശമന്നൂര്‍ തോട് എന്നിവയാണ് പുതിയ വാര്‍ഡിന്റെ അതിരുകള്‍. 1286 ഇവിടത്തെ ജനസംഖ്യ. വെങ്ങോലയില്‍ ഒന്ന് വര്‍ധിച്ച് 24 വാര്‍ഡുകളായി. പഴയ പോഞ്ഞാശേരി ഒന്നാം വാര്‍ഡിന് ചെമ്പാരത്ത്കുന്ന് എന്ന് പേര് മാറി. വിഭജനത്തില്‍ വാര്‍ഡ് രണ്ടാണ് പോഞ്ഞാശേരി.
ഒക്കല്‍ പഞ്ചായത്തില്‍ പുല്ലാനി (ഒമ്പത്) എന്ന വാര്‍ഡുള്‍പ്പെടെ പുതിയ വാര്‍ഡുകളോടെ 17 ആയി. ഈസ്റ്റ് ഒക്കല്‍, ആന്റോപുരം പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് പുല്ലാനി വാര്‍ഡ്. 1340 ആണ് ജനസംഖ്യ. നെല്ലിപ്പിള്ളിമാലി റോഡ്, അണക്കോലിത്തുറ റോഡ്, ഉന്റാന്കവല ഇര്‍ഷാദ് മദ്രസ റോഡ്, നെല്ലിപ്പിള്ളിമാലി സി.എസ്.ബി.വല്ലം മസ്ജിദ് റോഡ് എന്നിവയാണ് അതിര്‍ത്തികള്‍.
വേങ്ങൂര്‍ പഞ്ചായത്തില്‍ വാര്‍ഡുകളുടെ എണ്ണം 16 ആയി. മുമ്പ് 15 ആയിരുന്നു. കോഴിക്കോട്ടുകുളങ്ങര (വാര്‍ഡ് 12) എന്ന പേരിലാണ് വാര്‍ഡ്. അഞ്ജലിപ്പടി വെട്ടുവളവ് മുനിപ്പാറ റോഡ്, വെട്ടുവളവ് കോഴിക്കോട്ടുകുളങ്ങര കനാല്‍ബണ്ട് റോഡ്, കണിയാരട്ടപ്പീടിക സെന്റ് തോമസ് മൗണ്ട് റോഡ്, ചൂരത്തോട് പാടം റോഡ് എന്നിവയാണ് അതിരുകള്‍.
രായമംഗലം പഞ്ചായത്തില്‍ 20 വാര്‍ഡുകളുണ്ടായിരുന്നത് 22 ആയി. പുല്ലുവഴി- മനക്കപ്പടി, പീച്ചനാംമുകള്‍ -പട്ടശേരിമനപ്പടി എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് പുതിയ വാര്‍ഡുകള്‍. 1568 ജനസംഖ്യയുളള മനക്കപ്പടി (14) വാര്‍ഡിന്റെ അതിരുകള്‍ വെങ്ങോല പഞ്ചായത്ത് വലിയതോട്, കുറ്റിക്കാട്ട് പാടം, വലിയതോട്, പാറ പുളിയാമ്പിള്ളി റോഡ്, പുളിയാമ്പിള്ളി പുത്തൂരാന്‍ കവല റോഡ്, പുത്തൂരാന്‍ കവല അല്ലപ്ര റോഡ് എന്നിവയാണ്. പഴയ പട്ടശേരിമനപ്പടി വാര്‍ഡ് ചെറിയ വ്യത്യാസങ്ങളോടെ സി.എസ്.ഐ കവല (21) വാര്‍ഡ് എന്ന് പേരുമാറി.
13 വാര്‍ഡുകളുണ്ടായിരുന്ന മുടക്കുഴ പഞ്ചായത്തില്‍ വാര്‍ഡുകളുടെ എണ്ണം 14 ആയി. ഒന്ന്, രണ്ട് വാര്‍ഡുകള്‍ ഒഴികെ എല്ലാ വാര്‍ഡുകളേയും വിഭജനം ബാധിച്ചു. തുരുത്തി വടക്ക്, തുരുത്തി തെക്ക്, മുടക്കുഴ പോസ്റ്റ് ഓഫീസ്, ആനകല്ല്, തൃക്കേപ്പാറ എന്നീ പേരുകളില്‍ പുതിയ വാര്‍ഡുകള്‍ വന്നു.
20 വാര്‍ഡുകളുണ്ടായിരുന്ന കൂവപ്പടിയില്‍ 22 വാര്‍ഡുകളായി. ചേരാനല്ലൂര്‍ വാര്‍ഡ് വിഭജിച്ച് ചേരാനല്ലൂര്‍ വടക്ക് (രണ്ട്), ചേരാനല്ലൂര്‍ തെക്ക് (മൂന്ന്) എന്നിങ്ങനെ രണ്ട് വാര്‍ഡുകളായി. വടക്ക് വാര്‍ഡില്‍ 1509 ഉം തെക്ക് വാര്‍ഡില്‍ 1638 ഉം ജനസംഖ്യയുണ്ട്. ആലാട്ടുചിറ, ചെട്ടിനട വാര്‍ഡുകളില്‍ നിന്ന് സ്ഥലങ്ങള്‍ കൂട്ടിച്ചേര്‍ത്ത് നെടുമ്പാറ (ഏഴ്) എന്ന പുതിയ വാര്ഡുണ്ടായി. ജനസംഖ്യ -1485. വടക്ക് പെരിയാര്‍, കിഴക്ക് വേങ്ങൂര്‍ പഞ്ചായത്ത്, തെക്ക് മുടക്കുഴ പഞ്ചായത്ത്, പടിഞ്ഞാറ് ചെട്ടിനട ചുണ്ടക്കുഴി റോഡ്-കളപ്പാറ റോഡ് എന്നിങ്ങനെയാണ് നെടുമ്പാറ വാര്‍ഡിന്റെ അതിര്‍ത്തികള്‍.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.