രാസലഹരിയുമായി യുവാവ് പിടിയിൽ
text_fieldsഅക്ഷയ് രാജ്
തൃപ്പൂണിത്തുറ: രാസലഹരിയുമായി യുവാവിനെ പിടികൂടി. 87.384 ഗ്രാം എം.ഡി.എം.എയുമായി തിരുവാങ്കുളം കിഴക്കേടത്ത് വീട്ടിൽ അക്ഷയ് രാജാണ് (26)എക്സൈസിന്റെ പിടിയിലായത്. ചിത്രപ്പുഴ ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിന് മുൻവശത്തുനിന്നാണ് എക്സൈസ് സംഘം യുവാവിനെ കഴിഞ്ഞ ദിവസം പിടികൂടിയത്. എം.ഡി.എം.എ കടത്താൻ ഉപയോഗിച്ച ഹോണ്ട ആക്ടിവ സ്കൂട്ടറും രണ്ട് മൊബൈൽ ഫോണുകളും ഇയാളിൽനിന്നു പിടിച്ചെടുത്തു.
പ്രിവന്റിവ് ഓഫിസർ പ്രദീപ് കുമാർ, പ്രിവന്റിവ് ഗ്രേഡ് ഓഫിസർമാരായ ആഷ്ലി, പ്രതീഷ്, സിവിൽ എക്സൈസ് ഓഫിസർമാരായ സുധീഷ്, രജിത എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

