Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Aug 2025 12:56 PM IST Updated On
date_range 25 Aug 2025 12:56 PM ISTഅത്തം ഘോഷയാത്ര; തൃപ്പൂണിത്തുറയിൽ നാളെ ഗതാഗത നിയന്ത്രണം
text_fieldsbookmark_border
തൃപ്പൂണിത്തുറ: അത്തം ഘോഷയാത്ര നടക്കുന്ന ചൊവ്വാഴ്ച രാവിലെ എട്ട് മുതൽ വൈകീട്ട് മൂന്ന് വരെ തൃപ്പൂണിത്തുറ നഗരത്തിൽ ഗതാഗതനിയന്ത്രണം ഉണ്ടാകുമെന്ന് ട്രാഫിക് പൊലീസ് അറിയിച്ചു.
കോട്ടയം ഭാഗത്തുനിന്ന് വരുന്ന വലിയ വാഹനങ്ങൾ മുളന്തുരുത്തി, ചോറ്റാനിക്കര, തിരുവാങ്കുളം, സീപോർട്ട് -എയർപോർട്ട് റോഡ് വഴി എറണാകുളം ഭാഗത്തേക്കും വൈക്കം ഭാഗത്തുനിന്ന് വരുന്ന വലിയ വാഹനങ്ങൾ നടക്കാവ് ജങ്ഷനിൽ നിന്ന് വലത്തേക്ക് തിരിഞ്ഞ് മുളന്തുരുത്തി -തിരുവാങ്കുളം റോഡിലൂടെ എറണാകുളത്തേക്ക് പോകണം.
- കോട്ടയം, വൈക്കം, മുളന്തുരുത്തി ഭാഗങ്ങളിൽ നിന്ന് എറണാകുളത്തേക്ക് വരുന്ന സർവിസ് ബസുകളും ചെറുവാഹനങ്ങളും കണ്ണൻകുളങ്ങര ജങ്ഷനിൽ എത്തി മിനി ബൈപാസ് വഴി പോകണം.
- കോട്ടയം, വൈക്കം, മുളന്തുരുത്തി ഭാഗങ്ങളിൽ നിന്ന് കാക്കനാട്, അമ്പലമേട്, തിരുവാങ്കുളം ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ നടക്കാവ് ജങ്ഷനിൽ എത്തി വലത്തോട്ട് തിരിഞ്ഞ് മുളന്തുരുത്തി ചോറ്റാനിക്കര വഴി പോകണം.
- എറണാകുളം, വൈറ്റില ഭാഗങ്ങളിൽ നിന്ന് വൈക്കം, മുളന്തുരുത്തി, കോട്ടയം ഭാഗങ്ങളിലേക്ക് പോകേണ്ട ചെറുവാഹനങ്ങളും സർവിസ് ബസുകളും പേട്ട ജങ്ഷനിൽ എത്തി വലത്തോട്ട് തിരിഞ്ഞ് മിനി ബൈപാസ് -കണ്ണൻകുളങ്ങര വഴി പോകണം.
- വൈറ്റില, കുണ്ടന്നൂർ ഭാഗങ്ങളിൽ നിന്ന് അമ്പലമേട്, ചോറ്റാനിക്കര, മൂവാറ്റുപുഴ ഭാഗങ്ങളിലേക്ക് പോകേണ്ട എല്ലാ വാഹനങ്ങളും പേട്ട ജങ്ഷനിൽ എത്തി ഇരുമ്പനം ജങ്ഷൻ വഴി പോകണം.
- വെണ്ണല, എരൂർ ഭാഗങ്ങളിൽ നിന്ന് കോട്ടയം, അമ്പലമേട്, മൂവാറ്റുപുഴ ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ എരൂർ ലേബർ ജങ്ഷനിൽ നിന്ന് കിഴക്കോട്ട് തിരിഞ്ഞ് ട്രാക്കോ കേബിൾ ജങ്ഷനിൽ എത്തി സീപോർട്ട് -എയർപോർട്ട് റോഡ് വഴി ഇരുമ്പനം ജങ്ഷനിൽ എത്തി പോകണം.
- മൂവാറ്റുപുഴ, തിരുവാങ്കുളം, അമ്പലമേട് ഭാഗങ്ങളിൽ നിന്ന് എറണാകുളം, ആലപ്പുഴ ഭാഗങ്ങളിലേക്ക് പോകേണ്ട ചെറു വാഹനങ്ങളും സർവിസ് ബസുകളും കരിങ്ങാച്ചിറ ഇരുമ്പനം ജങ്ഷനിൽ എത്തി എസ്.എൻ ജങ്ഷൻ-പേട്ട വഴി പോകണം. വലിയ വാഹനങ്ങൾ കാക്കനാട്, പാലാരിവട്ടം വഴി പോകണം.
- ടിപ്പർ ലോറി, ടാങ്കർ ലോറി, കണ്ടെയ്നർ ലോറി തുടങ്ങിയ വാഹനങ്ങൾക്ക് തൃപ്പൂണിത്തുറ നഗരത്തിലേക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.
- പുതിയകാവ് ഭാഗത്തുനിന്ന് മാർക്കറ്റ് റോഡ് വഴി തൃപ്പൂണിത്തുറ മാർക്കറ്റ് റോഡ് ജങ്ഷനിലേക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.
- ഘോഷയാത്ര വരുന്ന ബോയ്സ് സ്കൂൾ ഗ്രൗണ്ട് -തൃപ്പൂണിത്തുറ ബസ് സ്റ്റാൻറ് - സ്റ്റാച്യു -കിഴക്കേക്കോട്ട, എസ്.എൻ ജങ്ഷൻ, വടക്കേക്കോട്ട, ശ്രീപൂർണത്രയീശ ക്ഷേത്രം എന്നിവിടങ്ങളിൽ പാർക്കിങ് അനുവദിക്കില്ല.
- എറണാകുളം ആലുവ ഭാഗങ്ങളിൽ നിന്ന് വരുന്ന യാത്രക്കാർ അന്നേ ദിവസം യാത്രക്കായി മെട്രോ സൗകര്യം കൂടുതലായി പ്രയോജനപ്പെടുത്തുക.
- കണ്ണൻകുളങ്ങര മുതൽ മിനി ബൈപാസ് -പേട്ട വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും പാർക്കിങ് അനുവദിക്കില്ല.
- പുതിയകാവ് ഭാഗങ്ങളിൽ നിന്ന് വരുന്ന സർവിസ് ബസുകൾ ബസ് സ്റ്റാന്റിൽ കയറാതെ ഹോസ്പിറ്റൽ ജങ്ഷൻ - മിനി ബൈപാസ് വഴി പോകണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story