Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദേശീയപാതയിൽ മണ്ണിടിച്ചിൽ തുടരുന്നു; ഗതാഗതം പുനഃസ്ഥാപിക്കൽ വൈകും

text_fields
bookmark_border
വെള്ളിയാഴ്ച കൂടുതൽ മണ്ണിടിച്ചിൽ ഉണ്ടായതോടെ ഗതാഗതം അനിശ്ചിതകാലത്തേക്ക് നിരോധിച്ചു
ദേശീയപാതയിൽ മണ്ണിടിച്ചിൽ തുടരുന്നു; ഗതാഗതം പുനഃസ്ഥാപിക്കൽ വൈകും
cancel
camera_alt

ര​ണ്ടാം മൈ​ലി​ൽ വീ​ണ്ടും മ​ണ്ണി​ടി​ഞ്ഞ​പ്പോ​ൾ

അടിമാലി: പാറ അടർന്നുവീണതിനെ തുടർന്ന് ഗതാഗതം നിരോധിച്ച കൊച്ചി-ധനുഷ്കോടി ദേശീയപാത രണ്ടാം മൈലിൽ മണ്ണിടിച്ചിൽ തുടരുന്നത് ആശങ്ക വർധിപ്പിച്ചു. അപകടാവസ്ഥയിലായ മരങ്ങൾ മുറിച്ചുമാറ്റിയും മലയിടിഞ്ഞ ഭാഗത്ത് കൂടുതൽ സുരക്ഷ ഉറപ്പാക്കിയും നടപടികളുമായി ദേശീയപാത അതോറിറ്റിയും ജില്ല ഭരണകൂടവും രംഗത്തുണ്ട്.

കൂറ്റൻ പാറകൾ അടർന്ന് വീണതിനെ തുടർന്ന് ഈ മാസം 20 മുതലാണ് ദേശീയപാതയിൽ ഗതാഗതം താൽക്കാലികമായി നിരോധിച്ചത്. വെള്ളിയാഴ്ച കൂടുതൽ മണ്ണിടിച്ചിൽ ഉണ്ടാവുകയും ഭൂമി കൂടുതൽ ദുർബലമാവുകയും ചെയ്തതോടെ ഗതാഗതം അനിശ്ചിതകാലത്തേക്ക് നിരോധിച്ചു.

റോഡിന് മുകളിൽ നിരവധി മരങ്ങളാണ് അടിമണ്ണിളകി അപകടാവസ്ഥയിലായത്. ഇവ വെട്ടിമാറ്റുന്നതിന് ദേവികുളം സബ് കലക്ടറുടെ നേതൃത്വത്തിൽ റവന്യൂ വകുപ്പ്, എൻ.എച്ച്.എ.ഐ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. എൻ.എച്ച് പുറമ്പോക്ക്, റവന്യൂ വകുപ്പുകളുടെ ഭൂമിയാണോ അതോ സ്വകാര്യ വ്യക്തികളുടെ ഭൂമിയാണോ എന്ന് മനസ്സിലാക്കിയായിരിക്കും തുടർനടപടി. കൂടാതെ അപകട സാധ്യത കുറക്കാൻ കൂടുതൽ ഭൂമി ഏറ്റെടുത്ത് മൂന്നോ നാലോ തട്ടുകളാക്കി സുരക്ഷ ഉറപ്പാക്കുന്നതും ആലോചനയിലാണ്. ഇപ്പോഴും ഇവിടെ മലയിടിച്ചിലിന് സാധ്യതയുണ്ട്.

അടർന്നുവീണ കൂറ്റൻ പാറ നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിക്കാൻ നടപടി അവസാന ഘട്ടത്തിൽ എത്തിയപ്പോഴാണ് വീണ്ടും മണ്ണിടിഞ്ഞുവീണത്. രണ്ടാം മൈൽ, ആനച്ചാൽ, ഇരുട്ടുകാനം വഴിയാണ് ഇപ്പോൾ ഗതാഗതം തിരിച്ചുവിട്ടിരിക്കുന്നത്. മേഖലയിൽ ശക്തമായ മഴയും ചെയ്യുന്നുണ്ട്. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് നിർമാണം നടത്തിയതോടെയാണ് ഇവിടെ റോഡ് അപകടാവസ്ഥയിലായത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kochi-Dhanushkodi National Highway Closed Indefinitely Amid Continuing Landslides at Second Mile
Next Story