മൂന്നാറിൽ സഞ്ചാരികളുടെ അപകടയാത്ര തുടരുന്നു
text_fieldsമൂന്നാറിൽ സഞ്ചാരികളുടെ സാഹസിക യാത്ര
അടിമാലി: വിനോദ സഞ്ചാര കേന്ദ്രമായ മൂന്നാറിൽ സഞ്ചാരികൾ വാഹനങ്ങളിൽ അപകട യാത്ര നടത്തുന്നത് തുടരുന്നു. ഒരാഴ്ചക്കിടെ അഞ്ചിലേറെ സംഭവങ്ങളാണ് ഗ്യാപ് റോഡ് , മാട്ടുപ്പെട്ടി റോഡ്, ദേവികുളം, ചിന്നക്കനാൽ എന്നിവിടങ്ങളിൽ റിപ്പോർട്ട് ചെയ്തത്.
സഞ്ചാരികൾ എത്തിയ ട്രാവലറിന്റെ മുകളിൽ കയറി നിന്ന് റീൽസ് ചിത്രീകരിച്ചതാണ് ഒടുവിലത്തെ സംഭവം. 10ലേറെ പേരാണ് വാഹനത്തിന് മുകളിൽ കയറിയതിന് ശേഷം റീൽ ചിത്രീകരിച്ചത്. കാർ ഓടിക്കുന്നവർ വരെ അഭ്യാസ പ്രകടനങ്ങൾ നടത്തുന്നതിനാൽ ഇതര വാഹന യാത്രക്കാരും കാൽ നട യാത്രക്കാരും ഭീതിയുടെ മുൾമുനയിലാണ്.
സാഹസിക ബൈക്ക് യാത്രികരും വളരെ കൂടുതലാണ്. മോട്ടോർ വാഹന വകുപ്പും പൊലീസും ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നുണ്ടെങ്കിലും നിയമലംഘനങ്ങൾ തുടരുകയാണ്. മറ്റ് ജില്ലകളിൽ നിന്നെത്തുന്നവർ മൂന്നാറിലെ പ്രകൃതി രമണീയതയിലും തണുപ്പിലും മതിമറക്കുന്നതാണ് സാഹസികതക്ക് കാരണം.
കൊച്ചി - ധനുഷ് കോടി ദേശീയപാതയിൽ വാഹനാപകടങ്ങൾ വർധിക്കാൻ പ്രധാന കാരണവും ഇത്തരക്കാരാണ്. അധികൃതർ ഇവിടെ കൂടുതൽ ശ്രദ്ധ ചെലുത്തിയില്ലെങ്കിൽ വൻ ദുരന്തത്തിന് പോലും കാരണമാകും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.