Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightAdimalichevron_rightഇടമലക്കുടിയിൽ...

ഇടമലക്കുടിയിൽ കാട്ടുപോത്തിന്റെ ആക്രമണം; യുവാവിന് പരിക്ക്

text_fields
bookmark_border
ഇടമലക്കുടിയിൽ കാട്ടുപോത്തിന്റെ ആക്രമണം; യുവാവിന് പരിക്ക്
cancel
Listen to this Article

അടിമാലി: ഇടമലക്കുടിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവിന് പരിക്ക്. പ്രദേശവാസിയായ കാളസ്വാമിക്കാണ് (34) പരിക്കേറ്റത്. ഇദ്ദേഹത്തിന്റെ കാൽ ഒടിഞ്ഞു. എന്നാൽ, ചികിത്സ ചെലവ് വനം വകുപ്പ് ഏറ്റെടുത്തില്ലെന്ന് ആക്ഷേപമുണ്ട്.

ഒരാഴ്ച മുമ്പ് സേതു എന്ന യുവാവിനും കാട്ടുപോത്തിന്റെ ആക്രമണത്തിൽ സാരമായി പരിക്കേറ്റിരുന്നു. ഇരുവരും ഇപ്പോൾ അടിമാലി താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്. രണ്ടുമാസം മുമ്പ് ഇടമലക്കുടി ആശുപത്രിക്ക് സമീപമുള്ള വീടുകൾ ആനകൾ ആക്രമിക്കുകയുണ്ടായി. രാത്രിയിൽ വീടിനുള്ളിൽ ഉറങ്ങിക്കിടന്നവർ തലനാരിഴക്കാണ് അന്ന് രക്ഷപ്പെട്ടത്. വന്യമൃഗശല്യം രൂക്ഷമായി തുടരുമ്പോഴും സുരക്ഷ ഒരുക്കാൻ വനംവകുപ്പ് നടപടി സ്വീകരിക്കുന്നില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Local Newsidamalakudiwild buffalo attack
News Summary - Wild buffalo attacks youth in Idamalakudi; youth injured
Next Story