അന്താരാഷ്ട്ര വനിതാദിനം: സ്വയം പ്രതിരോധ പരിശീലനം മാർച്ച് 10 മുതൽ
text_fieldsകട്ടപ്പന: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് കേരള പൊലീസിന്‍റെ നേതൃത്വത്തിൽ ജ്വാല 3.0 എന്ന പേരിൽ സംസ്ഥാന വ്യാപകമായി മാർച്ച് 10, 11 തീയതികളിൽ രാവിലെ 10 മുതൽ വൈകിട്ട് നാലു വരെയുള്ള സമയങ്ങളിൽ പെൺകുട്ടികൾക്കും സ്ത്രീകൾക്കുമായി വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സ്വയം പ്രതിരോധ പരിശീലനം നൽകും.
ജില്ലതല ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 10ന് കട്ടപ്പന കല്ലറയ്ക്കൽ റസിഡൻസി ഹാളിൽ ജില്ല പൊലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപ് നിർവഹിക്കും. രണ്ടു സെഷനുകളിലായാണ് പരിശീലനം. രാവിലെ 10 മുതൽ ഉച്ചക്ക് 12 വരെ ആദ്യ സെഷനും ഉച്ചക്കുശേഷം രണ്ടു മുതൽ വൈകീട്ട് നാലുവരെ രണ്ടാം സെഷനും നടത്തും. മാർച്ച് 11ന് രണ്ട് സെഷനുകളിലായി രാവിലെ 10 മുതൽ 12 വരെ തൊടുപുഴ ന്യൂമാൻ കോളജിലും ഉച്ചകഴിഞ്ഞ് രണ്ടു മുതൽ നാലുവരെ മുട്ടം ഗവ. പോളിടെക്നിക് കോളജിലും നടത്തും.
ജ്വാല3.0 എന്ന പേരിൽ സംസ്ഥാന വ്യാപകമായി നടത്തുന്ന ഈ പരിപാടിയിൽ തികച്ചും സൗജന്യമായി പെൺകുട്ടികൾക്കും സ്ത്രീകൾക്കും പങ്കെടുക്കാം. പങ്കെടുക്കാൻ ആഗ്രഹികുന്നവർ താഴെ നൽകിയിരിക്കുന്ന ലിങ്കിൽ കയറി രജിസ്റ്റർ ചെയ്യണം. ജ്വാല -3.0 വനിതാ സ്വയം പ്രതിരോധ പരിശീലനത്തിനുള്ള രജിസ്ട്രേഷൻ ഫോം ലിങ്ക്. :https://forms.gle/RaHzkByTg97Bt7o69

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.