Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightKattappanachevron_rightഹാങ്ങിങ് ഫെൻസിങ്...

ഹാങ്ങിങ് ഫെൻസിങ് പ്രവർത്തനരഹിതം; കാക്കത്തോട്ടിൽ കാട്ടാനക്കൂട്ടം കൃഷി നശിപ്പിക്കുന്നു

text_fields
bookmark_border
ഹാങ്ങിങ് ഫെൻസിങ് പ്രവർത്തനരഹിതം; കാക്കത്തോട്ടിൽ കാട്ടാനക്കൂട്ടം കൃഷി നശിപ്പിക്കുന്നു
cancel
camera_alt

ഉ​പ്പു​ത​റ കാ​ക്ക​ത്തോ​ട്ടി​ൽ കാ​ട്ടാ​ന കൃ​ഷി നശ​ിപ്പിക്കുന്നു

ക​ട്ട​പ്പ​ന: ഹാ​ങ്ങി​ങ് ഫെ​ൻ​സി​ങ് പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യ​തോ​ടെ ഉ​പ്പു​ത​റ കാ​ക്ക​ത്തോ​ട്ടി​ൽ കാ​ട്ടാ​ന​കൂ​ട്ടം ഇ​റ​ങ്ങി കൃ​ഷി ന​ശി​പ്പി​ക്കു​ന്ന​ത് പ​തി​വാ​യി. ക​ഴി​ഞ്ഞ രാ​ത്രി മ​ണ്ണ​ൻ​ചേ​രി​ൽ ജോ​ണി ജോ​സ​ഫ്, എം.​ഒ. ഇ​മ്മാ​നു​വേ​ൽ എ​ന്നി​വ​രു​ടെ പു​ര​യി​ട​ങ്ങ​ളി​ലെ വാ​ഴ, തെ​ങ്ങ്, ക​മു​ക്, കു​രു​മു​ള​ക്, ക​പ്പ തു​ട​ങ്ങി​യ വി​ള​ക​ൾ കാ​ട്ടാ​ന​ക​ൾ ന​ശി​പ്പി​ച്ചു.

ര​ണ്ടാ​ഴ്ച മാ​റി നി​ന്ന കാ​ട്ടാ​ന​ക​ളാ​ണ് വീ​ണ്ടും കൃ​ഷി​യി​ട​ത്തി​ൽ ഇ​റ​ങ്ങി​യ​ത്. കാ​ട്ടാ​ന ഇ​റ​ങ്ങി​യ​തോ​ടെ നാ​ട്ടു​കാ​ർ ക​ടു​ത്ത ഭീ​തി​യി​ലാ​ണ്. ജോ​ണി​യു​ടെ വീ​ട്ടു​മു​റ്റം​വ​രെ ആ​ന എ​ത്തി. നാ​യ്​​ക്ക​ളു​ടെ കു​ര കേ​ട്ടു​ണ​ർ​ന്ന ജോ​ണി പ​ട​ക്കം​പൊ​ട്ടി​ച്ചാ​ണ് ആ​ന​യെ തു​ര​ത്തി​യ​ത്.

തു​ട​ർ​ച്ച​യാ​യി കാ​ട്ടാ​ന​ക​ൾ പു​ര​യി​ട​ത്തി​ലി​റ​ങ്ങി കൃ​ഷി ന​ശി​പ്പി​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ പ്ര​തി​ഷേ​ധി​ച്ച നാ​ട്ടു​കാ​രു​ടെ പ​രാ​തി​ക​ൾ​ക്കൊ​ടു​വി​ൽ ര​ണ്ടാ​ഴ്ച‌ മു​മ്പാ​ണ് ഹാ​ങ്ങി​ങ് ഫെ​ൻ​സി​ങ് പ്ര​വ​ർ​ത്തി​പ്പി​ച്ചു​തു​ട​ങ്ങി​യ​ത്. ഏ​താ​നും ദി​വ​സം മു​മ്പ് പ്ര​ദേ​ശ​വാ​സി​യാ​യ ക​ർ​ഷ​ക​ൻ ഹാ​ങ്ങി​ങ് വേ​ലി കൂ​ട്ടി​ക്കെ​ട്ടി പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​ക്കി​യി​രു​ന്നു.

ഇ​തോ​ടെ​യാ​ണ് വീ​ണ്ടും കാ​ട്ടാ​ന ജ​ന​വാ​സ മേ​ഖ​ല​യി​ൽ എ​ത്താ​ൻ തു​ട​ങ്ങി​യ​ത്. അ​ടി​യ​ന്ത​ര​മാ​യി ഫെ​ൻ​സി​ങ് ത​ക​രാ​ർ പ​രി​ഹ​രി​ച്ചു പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wild Elephant AttackIdukki NewsHanging fencing
News Summary - Hanging fencing not working,wild elephant attack
Next Story