നടപ്പാക്കുന്നത് ജില്ലയുടെ സമഗ്ര വികസനം -എം.എം. മണി
text_fieldsഇടുക്കിയുടെ വികസനത്തിന് സഹായകരമായ നിരവധി പദ്ധതികള്‍ കഴിഞ്ഞ നാല് വര്‍ഷത്തിനിടെ നടപ്പാക്കിയതായി വൈദ്യുതി മന്ത്രി എം.എം. മണി പറഞ്ഞു. ജില്ല രൂപീകൃതമായതിന് ശേഷം ഇത്രയധികം വികസന പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ടാവില്ല. ഇതിന് മുന്നിൽ നിന്നത് കിഫ്ബിയാണ്.
ജില്ലയുടെതന്നെ മുഖഛായ മാറുന്ന റോഡാണ് ഉടുമ്പഞ്ചോല - ചിത്തിരപുരം റോഡ്. 46 കിലോമീറ്റര്‍ ദൂരമുള്ള റോഡില്‍ അഞ്ച് പാലങ്ങള്‍ നിര്‍മിക്കും. 154.22 കോടിയാണ് റോഡിനായി അനുവദിച്ചിരിക്കുന്നത്. ഇതില്‍ മൂന്ന് റീച്ചുകളിലായി നിർമാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു.
കിഫ്ബിപദ്ധതി പ്രകാരം ഉടുമ്പഞ്ചോല മണ്ഡലത്തിൽ അനുവദിച്ച റോഡുകൾ ഉടുമ്പഞ്ചോല മണ്ഡലത്തിൽ മാത്രം ഒതുങ്ങിനിൽക്കാതെ മണ്ഡലത്തിന് പുറത്ത് മറ്റ് എം.എൽ.എമാരുടെ മണ്ഡലത്തിൽ കൂടി കടന്നു പോകുന്ന രീതിയിലാണ് നിർദേശിച്ചിട്ടുള്ളത്.
ഉടുമ്പേഞ്ചാല മണ്ഡലത്തിൽനിന്നും നിർദേശിച്ചിട്ടുള്ള റോഡുകൾ ജില്ലയുടെ ആകെ മുഖഛായ ഒന്നാകെ മാറ്റും എന്നുള്ളതിൽ സംശയമില്ല. ഹൈറേഞ്ചിെൻറ ആരോഗ്യമേഖലയിലെ പിന്നാക്കാവസ്ഥക്ക് പരിഹാരം കാണാനും ഒട്ടേറെ പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. നെടുങ്കണ്ടം താലൂക്ക് ആശുപത്രിയെ ജില്ല ആശുപത്രിയായി ഉയര്‍ത്തിയിരിക്കുകയാണ്.
കിഫ്ബിയുടെ 147 കോടിയുടെ ഫണ്ട് ഉപയോഗിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു.
വിദ്യാഭ്യാസ മേഖലയില്‍ കല്ലാര്‍ ഗവ. ഹൈസ്കൂള്‍, കല്ലാര്‍ ഗവ. എല്‍.പി സ്കൂള്‍, നെടുങ്കണ്ടം പഞ്ചായത്ത് യു.പി സ്കൂള്‍, വൊക്കേഷനല്‍ ഹയര്‍ സെക്കൻഡറി സ്കൂള്‍, രാജാക്കാട് ഗവ. സ്കൂള്‍, രാജാക്കാട് ഐ.ടി.ഐ, ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവണ്‍മെൻറ് സ്കൂള്‍,എൻ.എസ്.പി.എച്ച്.എസ് പുറ്റടി,ഗവ.എച്ച്.എസ്.എസ് രാജകുമാരി,ഗവ.എച്ച്.എസ്.എസ് നെടുങ്കണ്ടം തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കെട്ടിട നിര്‍മണം, ഹൈടെക് ക്ലാസ് റൂമുകള്‍ എന്നിവയ്ക്കായി 25 കോടി അനുവദിച്ചിട്ടുണ്ട്. ഇതുകൂടാതെ ജില്ലയിലെ മൂന്ന് പ്രധാന റോഡുകള്‍ക്കായുള്ള നടപടി ക്രമങ്ങള്‍ അന്തിമ ഘട്ടത്തിലുമാണ്.
Disclaimer:
ഇത് പരസ്യ സപ്ലിമെൻറാണ്. പരസ്യത്തിൽ പരമാർശിക്കുന്ന അവകാശവാദങ്ങൾ madhyamam.com േൻറതല്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.