Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മലയോര ജില്ലയിൽ കിതച്ചോടി കെ.എസ്.ആർ.ടി.സി അഞ്ചു വർഷത്തിനിടെ ബസുകളുടെ എണ്ണത്തിൽ വർധന നാമമാത്രം

text_fields
bookmark_border
മലയോര ജില്ലയിൽ കിതച്ചോടി കെ.എസ്.ആർ.ടി.സി അഞ്ചു വർഷത്തിനിടെ ബസുകളുടെ എണ്ണത്തിൽ വർധന നാമമാത്രം
cancel

തൊടുപുഴ: മലയോര ജില്ലയിൽ കെ.എസ്.ആർ.ടി.സി സർവിസുകൾ കിതച്ചോടുന്നു. അഞ്ചു വർഷത്തിനിടെ ബസുകളുടെ എണ്ണത്തിൽ കാര്യമായ വർധനയില്ലാത്തതും പുതുതായി കാര്യമായ സർവിസുകൾ ആരംഭിക്കാത്തതുമാണ് തിരിച്ചടിയാകുന്നത്. രാജ്യാന്തര തലത്തിൽ ശ്രദ്ധേയമായ നിരവധി വിനോദ സഞ്ചാര കേന്ദ്രങ്ങളുള്ള സംസ്ഥാനത്തെ ഏറ്റവും വലിയ ജില്ലയാണ് ഇടുക്കി.എന്നാൽ, അതിന് ആനുപാതികമായി ബസുകളും അനുവദിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും യാഥാർഥ്യമായിട്ടില്ല.

നിലവിലുള്ളത് 255 കെ.എസ്.ആർ.ടി.സി ബസുകൾ

ജില്ലയിലെ അഞ്ച് ഡിപ്പോകളിലായി കെ.എസ്.ആർ.ടി.സിക്കുള്ളത് 255 ബസുകളാണെന്നാണ് വകുപ്പിന്റെ കണക്ക്. ഇതിൽ 125 ഓർഡിനറി ബസുകളും 69 ഫാസ്റ്റ് പാസഞ്ചർ ബസുകളും 41 സൂപ്പർഫാസ്റ്റ് ബസുകളും ഉൾപ്പെടുന്നുണ്ട്. ഇതിന് പുറമേ സൂപ്പർ എക്സ്പ്രസ്-01, സൂപ്പർ ഡീലക്സ് എയർബസ്-13, മിന്നൽ-04, എ.സി ലോഫ്ലോർ-02 എന്നിങ്ങനെയാണ് നിലവിലുളള ബസുകളുടെ എണ്ണം. എന്നാൽ, ഡിപ്പോ തിരിച്ചുള്ള കണക്കിൽ ബസുകളുടെ എണ്ണം ഇതിലും കുറവാണ്. മൂലമറ്റം-20, മൂന്നാർ-44, കുമളി-58, തൊടുപുഴ-61, നെടുങ്കണ്ടം-23 എന്നിങ്ങനെയാണ് ഡിപ്പോകളിലെ ബസ് കണക്ക്.

വ​ർ​ധ​ന ക​ണ​ക്കി​ൽ മാ​ത്രം

അ​ഞ്ചു വ​ർ​ഷ​ത്തെ ക​ണ​ക്കി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന നാ​മ​മാ​ത്ര​മാ​ണ്. 2021ൽ 249 ​ബ​സു​ക​ളാ​ണ് ജി​ല്ല​ക്ക് സ​ർ​ക്കാ​ർ ക​ണ​ക്കി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ൽ, 2022 ആ​യ​പ്പോ​ൾ അ​ത് 191 എ​ണ്ണ​മാ​യി. 2023ൽ ​വീ​ണ്ടും 215 എ​ണ്ണ​മാ​യി. ഈ ​വ​ർ​ഷം ഏ​പ്രി​ൽ വ​രെ​യു​ള്ള ക​ണ​ക്ക് പ്ര​കാ​രം ജി​ല്ല​യി​ൽ ആ​കെ 255 കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സു​ക​ളു​ണ്ട്. ജി​ല്ല​യി​ലു​ള്ള ഓ​ർ​ഡി​ന​റി ബ​സു​ക​ളു​ടെ എ​ണ്ണ​ത്തി​ലും വ​ലി​യ കു​റ​വാ​ണ് അ​ഞ്ച് വ​ർ​ഷ​ത്തി​നി​ടെ രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്. 2021ൽ 147 ​ഓ​ർ​ഡി​ന​റി ബ​സു​ക​ളു​ണ്ടാ​യി​രു​ന്ന തൊ​ട്ട​ടു​ത്ത വ​ർ​ഷം അ​ത് 92 ആ​യി. 2023ൽ 114, 2024​ൽ 112, 2025 ൽ 121, 2026 ​ഏ​പ്രി​ൽ വ​രെ​യു​ള​ള ക​ണ​ക്ക് പ്ര​കാ​രം 125 എ​ന്നി​ങ്ങ​നെ​യാ​ണ് ഓ​ർ​ഡി​ന​റി സ​ർ​വി​സു​ക​ളു​ടെ എ​ണ്ണം.

ഇ​ത​നു​സ​രി​ച്ച് 2021ൽ ​ഉ​ണ്ടാ​യി​രു​ന്ന​തി​നേ​ക്കാ​ൾ 22 ബ​സു​ക​ളാ​ണ് ഓ​ർ​ഡി​ന​റി​യി​ൽ കു​റ​വ് വ​ന്ന​ത്. കി​ത​ച്ചോ​ടു​ന്ന കെ.​എ​സ്.​ആ​ർ.​ടി.​സി​ക്ക് ജി​ല്ല​യി​ൽ പ്രി​യ​ദ​ർ​ശി​നി പ​ദ്ധ​തി​യും ക​ന​ത്ത തി​രി​ച്ച​ടി​യാ​ണ് ന​ൽ​കു​ന്ന​ത്. ആ​കെ​യു​ള്ള ബ​സു​ക​ളു​ടെ പ​കു​തി​യി​ലേ​റെ ഓ​ർ​ഡി​ന​റി​യാ​യ​തി​നി​ൽ നി​ല​വി​ൽ ഇ​വ​ക​ളി​ൽ ഭൂ​രി​പ​ക്ഷ​വും സൗ​ജ​ന്യ യാ​ത്രി​ക​രാ​ണ്. ഇ​തോ​ടെ വ​ൻ വ​രു​മാ​ന ന​ഷ്ട​മാ​ണ് ഉ​ണ്ടാ​യ​ത്.

ഇ​ടു​ക്കി​യി​ലെ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സു​ക​ൾ

2021-249

2022-191

2023-215

2024-222

2025-233

2026-255

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - KSRTC Bus Increase Nominal in Hilly District
Next Story