മോടി കൂട്ടി മൂന്നാർ ബോട്ടാണിക്കല്‍ ഗാര്ഡന്
text_fieldsമൂന്നാർ ബോട്ടാണിക്കൽ ഗാർഡൻ
മൂന്നാർ: സന്ദര്‍ശകരെ വരവേല്‍ക്കാന്‍ കൂടുതല്‍ സൗകര്യങ്ങളൊരുക്കി മൂന്നാര്‍ ഗവ. ബൊട്ടാണിക്കല്‍ ഗാര്ഡന്. മൂന്നാര്‍ ദേവികുളം റോഡരികിലാണ് ഗാര്ഡന് സ്ഥിതി ചെയ്യുന്നത്. സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന് നിരവധി കാഴ്ചകൾ ഇവിടെയുണ്ട്. ഇതിനൊപ്പമാണ് ഗാര്‍ഡന്റെ ഭാഗമായി മുതിരപ്പുഴയാറിന്റെ തീരത്ത് പുതുതായി റിവര്‍ ബാങ്ക് വ്യൂ പോയന്റ് സജ്ജീകരിച്ചിട്ടുള്ളത്.
ഗാര്‍ഡനില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് പുഴയോരത്തിരുന്ന് സ്വസ്ഥമായി പുസ്തകങ്ങള്‍ വായിക്കാനും വിശ്രമിക്കാനും ഇനി മുതല്‍ സാധിക്കും. രാത്രികാലത്ത് പാര്‍ക്കിലെ പ്രത്യേക വൈദ്യുതാലങ്കാരങ്ങള്‍ സഞ്ചാരികളുടെ കണ്ണിന് കുളിർമയേകും.
കുട്ടികള്‍ക്കുള്ള കളിസ്ഥലങ്ങള്‍, വാച്ച് ടവര്‍, ഗ്ലാസ് ഹൗസ്, ഭക്ഷണശാല, മഴമറ പൂന്തോട്ടം, ശുചിമുറികള്‍, സെല്‍ഫി പോയന്റ്, ആന, ജിറാഫ്, കാട്ടുപോത്ത്, ദിനോസര്‍ ശില്പങ്ങള്, നടപ്പാതകള്‍, റെയ്ന്‍ ഷെല്‍റ്ററുകള്‍, വിശ്രമകേന്ദ്രങ്ങള്‍ എന്നിവയും ഗാര്‍ഡനിലുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.