അയൽവാസിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്; പ്രതികൾക്ക് ജീവപര്യന്തവും പിഴയും
text_fieldsമുട്ടം: മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തെ തുടർന്ന് അയൽവാസിയെ വെട്ടിക്കൊലപ്പെടുത്തി ചാക്കിൽകെട്ടി ഉപേക്ഷിച്ച പ്രതികൾക്ക് ജീവപര്യന്തം തടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ചു. തൊടുപുഴ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ജഡ്ജി പി.എസ്. ശശികുമാറാണ് ശിക്ഷവിധിച്ചത്.
2020 ഫെബ്രുവരി 20നാണ് കേസിന് ആസ്പദമായ സംഭവം. മരണപ്പെട്ട മാരിയപ്പനും(ജോത്സ്യൻ -70), ഒന്നാം പ്രതി മിഥുൻ (26), രണ്ടാം പ്രതി അൽപ് (56) എന്നിവർ രണ്ടാം പ്രതിയുടെവീട്ടിൽ ഇരുന്ന് മദ്യപിക്കിന്നതിനിടെ ഉണ്ടായതർക്കത്തിൽ പ്രതികൾ മാരിയപ്പനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മൃതദ്ദേഹം ചാക്കിൽകെട്ടി മറയൂർ ടി.എൽ.ബി കനാലിന് സമീപം ഉപേക്ഷിക്കുകയായിരുന്നു.
ദൃക്സാക്ഷികൾ ഇല്ലാത്ത കേസിൽ സാഹചര്യ തെളിവുകളും ഫോറൻസിക് തെളിവുകളും വിശകലനം നടത്തിയാണ് പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. ജില്ല പ്രോസിക്യൂട്ടർമാരായ അഡ്വ. സനീഷ്, പി.എസ്. രാജേഷ് എന്നിവർ ഹാജരായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.