Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇടുക്കിയില്‍ മൂന്നു ദിവസം ഓറഞ്ച് അലര്‍ട്ട്; ജാഗ്രത നിര്‍ദേശം

text_fields
bookmark_border
ഇടുക്കിയില്‍ മൂന്നു ദിവസം ഓറഞ്ച് അലര്‍ട്ട്; ജാഗ്രത നിര്‍ദേശം
cancel

തൊടുപുഴ: ശക്തമായതോ അതിശക്തമായതോ ആയ മഴക്ക് സാധ്യതയുള്ളതിനാല്‍ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിൽ ഇടുക്കി ജില്ലയില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

ഇതേത്തുടര്‍ന്ന് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ വിവിധ വകുപ്പുകള്‍ക്ക് കലക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട് നിര്‍ദേശം നല്‍കി. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാക്കണം. അപകടസാധ്യതയുള്ളവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റണം.

ഓറഞ്ച് അലര്‍ട്ട് പിന്‍വലിക്കുന്നതുവരെ മണ്ണിടിച്ചില്‍ സാധ്യത കണക്കിലെടുത്ത് മലയോരമേഖലയില്‍ വൈകീട്ട് ഏഴു മുതല്‍ രാവിലെ ആറുവരെയുള്ള രാത്രിയാത്ര നിരോധിച്ചു. ജില്ലയിലെ ജലാശയങ്ങളിലെ ബോട്ടിങ്, കയാക്കിങ്, റാഫ്റ്റിങ്, വള്ളസവാരി, ട്രക്കിങ്, അഡ്വഞ്ചര്‍ ജീപ്പ് സഫാരി ഉള്‍പ്പെടെയുള്ളവ ഓറഞ്ച്, റെഡ് അലര്‍ട്ട് ദിവസങ്ങളില്‍ നിര്‍ത്തിവെക്കണം.

ഖനന പ്രവര്‍ത്തനങ്ങൾക്ക് നിരോധനം

ദുരന്തനിവാരണവുമായി ബന്ധപ്പെട്ട അത്യാവശ്യ പ്രവര്‍ത്തനങ്ങള്‍ ഒഴികെയുള്ള എല്ലാ ഖനന പ്രവര്‍ത്തനങ്ങളും നിരോധിച്ചു. ഓറഞ്ച്, റെഡ് അലര്‍ട്ട് ദിവസങ്ങളില്‍ വന്‍കിട നിര്‍മാണ പ്രവര്‍ത്തനങ്ങളും ബഹുനില കെട്ടിടങ്ങളുടെ നിര്‍മാണവും നിരോധിച്ചു.ശക്തമായ മഴയുള്ള സാഹചര്യത്തില്‍ നദികള്‍ മുറിച്ചുകടക്കുന്നതിനും നദികളിലും മറ്റ് ജലാശയങ്ങളിലും കുളിക്കുന്നതിനും മീന്‍പിടിക്കുന്നതിനും വിലക്കുണ്ട്. മലയോര റോഡുകളിലൂടെയുള്ള ഗതാഗതം പരമാവധി ഒഴിവാക്കാനും നദികള്‍ക്ക് സമീപം നില്‍ക്കാതിരിക്കാനും നിര്‍ദേശം നൽകി.

അണക്കെട്ടുകള്‍ക്ക് താഴെയുള്ള പ്രദേശങ്ങളിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും നദികളിലെ ജലനിരപ്പ് തുടര്‍ച്ചയായി നിരീക്ഷിക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ജില്ല, താലൂക്ക് തലങ്ങളിലെ ഇന്‍സിഡന്റ് റെസ്‌പോണ്‍സ് സംവിധാനങ്ങള്‍ സജീവമാക്കും. ആരോഗ്യവകുപ്പ്, കെ.എസ്.ഇ.ബി., പൊതുമരാമത്ത് വകുപ്പ് തുടങ്ങിയവയുടെ അടിയന്തര സേവനങ്ങളും സജ്ജമാക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Orange alert for three days in Idukki; caution advised
Next Story