സീതയുടെ മരണം പ്രതി ആനയെന്ന് റിപ്പോർട്ട്; വിവരങ്ങളറിയാതെ ബിനു കാട്ടിൽ
text_fieldsബിനു
പീരുമേട്: ആദിവാസി വീട്ടമ്മ സീത (42) മരിച്ചത് ആനയുടെ ആക്രമണത്തിൽ തന്നെയാണെന്ന റിപ്പോർട്ട് പൊലീസ് കോടതിയിൽ കൊടുത്തതൊന്നും ഭർത്താവ് ബിനു അറിഞ്ഞിട്ടില്ല. കാരണം വനവിഭവങ്ങൾ ശേഖരിക്കാൻ ബിനുവും മക്കളും ഏതാനും ദിവസങ്ങളായി വനത്തിനുള്ളിലാണ്. സീതയുടെ മരണം കാട്ടാനയുടെ ആക്രമണം മൂലമല്ലെന്ന തരത്തിലെ ചില പരാമർശങ്ങളെ തുടർന്ന് ബിനു മാനസികമായി കടുത്ത പ്രയാസത്തിലായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ ചില പരാമർശങ്ങളും വനം വകുപ്പിന്റെ നിലപാടുകളുമാണ് ബിനുവിനെ സംശയ നിഴലിലാക്കിയത്.
എന്നാൽ, മല അരയ മഹാസഭയും പ്ലാക്കത്തടം കോളനി നിവാസികളും ബിനുവിന്പിന്തുണയുമായി ഒപ്പം നിന്നു. സംശയം ഉയർന്നതിനിടെ തുടർന്ന് അടിയന്തരമായി നൽകേണ്ട ധനസഹായമടക്കം അധികൃതർ തടഞ്ഞുവെച്ചിരുന്നു. ബിനുവിനെയും മക്കളെയും സ്റ്റേഷനിൽ വിളിച്ചുവരുത്തി മൊഴി എടുത്തെങ്കിലും അസ്വാഭാവികമായി ഒന്നും ലഭിച്ചില്ല. ജൂൺ 13ന് മരണം സംഭവിച്ചെങ്കിലും പോസ്റ്റ്മോർട്ടം റിപ്പോർട്ട് നൽകുന്നതിലും കാലതാമസം ഉണ്ടായി.
ജൂലൈ 19 നാണ് റിപ്പോർട്ട് പൊലീസിന് കൈമാറിയത്. അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കാനും ഒരു മാസത്തോളം വൈകി. ആനയുടെ ആക്രമണത്തിലാണ് മരണമെന്ന് പൊലീസ് അന്വേഷണ റിപ്പോർട്ട് നൽകിയതോടെ വനം വകുപ്പ് വെട്ടിലായിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.