‘കാലിത്തൊഴുത്തായി’ ജലവൈദ്യുതി പദ്ധതി ഓഫിസുകൾ
text_fieldsഅടിമാലി: തൊട്ടിയാർ ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായി വാളറയിൽ വൈദ്യുതി വകുപ്പ് തുടങ്ങിയ ഓഫിസുകൾ ‘കാലിത്തൊഴുത്താ’യി. നിർമാണം പൂർത്തീകരിച്ച് ഉദ്യോഗസ്ഥർ പോയതോടെ ഓഫിസ് പ്രവർത്തിച്ചിരുന്ന കെട്ടിടങ്ങൾ ഉപേക്ഷിച്ചതാണ് ഇവിടം കാലിത്തൊഴുത്തായി മാറാൻ കാരണം.
വാളറയിൽ ഡാമിന്റെയും തുടർന്ന് പെൻസ്റ്റോക്ക് പൈപ്പിന്റെയും നിർമാണം പൂർത്തീകരിച്ച് കരിമണലിൽ 40 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുന്ന തൊട്ടിയാർ പവർ ഹൗസ് പ്രവർത്തനം തുടങ്ങി. ഇതിന് ശേഷം ഡാം സൈറ്റിനോട് ചേർന്ന ഓഫിസുകൾ വൈദ്യുതി വകുപ്പ് ഉപേക്ഷിച്ചു. ഉപേക്ഷിച്ച കെട്ടിടങ്ങളുടെ വാതിലുകളും മറ്റും സാമൂഹിക വിരുദ്ധർ നശിപ്പിച്ചു.
പിന്നീട് കാടുകയറി കെട്ടിടങ്ങൾ നാശത്തിന്റെ വക്കിലേക്ക് നീങ്ങി. ഇതോടെയാണ് സമീപവാസികൾ തങ്ങളുടെ വളർത്തുമൃഗങ്ങളെ സുരക്ഷിതമായി വളർത്താം എന്ന നിലയിൽ ഇവിടെ കെട്ടാൻ തുടങ്ങിയത്. ലോവർ പെരിയാർ, കത്തിപ്പാറ, വെള്ളത്തൂവൽ, പൊന്മുടി, ചെങ്കുളം, മാട്ടുപ്പെട്ടി എന്നിവിടങ്ങളിലും നൂറുകണക്കിന് കെട്ടിടങ്ങളാണ് ഉപയോഗമില്ലാതെ നശിക്കുന്നത്. ഇത്തരം കെട്ടിടങ്ങൾ വിനോദസഞ്ചാരികൾക്ക് താമസിക്കാൻ ഉപയോഗപ്പെടുത്തിയാൽ വൻതുക ബോർഡിന് കണ്ടെത്താൻ കഴിയുമെന്നിരിക്കെയാണ് ഇത്തരത്തിൽ നശിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

