പട്ടം കോളനിയിൽനിന്ന് ഇംഗ്ലീഷ് നോവലുമായി വിദ്യാർഥി
text_fieldsആനന്ദ് ബാബു പനക്കല്‍
നെടുങ്കണ്ടം: പട്ടം കോളനിയില്‍ നിന്നും ഇംഗ്ലീഷ് നോവല്‍ എഴുതി ബി.സി.എ വിദ്യാര്‍ഥി. സെല്ബ്രെറോംസ് അണ്‍റാവല്‍ വോളിയം വൺ എന്ന ഇംഗ്ലീഷ് നോവൽ രചിച്ചാണ് തൂക്കുപാലം സ്വദേശി ആനന്ദ് ബാബു പനക്കല്‍ ശ്രദ്ധേയനാകുന്നത്.
സെലെസ്റ്റിയ എന്ന സാങ്കല്‍പ്പിക ഗ്രഹത്തില്‍ കടന്നുവരുന്ന ക്ഷണിക്കപ്പെടാത്ത അതിഥിയുടെ വരവ് പല മൂടിവെച്ച സത്യങ്ങളും വെളിവാകുന്നതിനും അവിടെയുള്ള സമൂഹത്തിന്റെ ഊര്‍ജ്ജവും പ്രയാണവും പ്രതിസന്ധിയിലാക്കുന്നു. സെല്ബ്രെറോം എന്ന ഊര്‍ജ്ജ സ്രോതസ്സില്‍ നിലനില്‍ക്കുന്ന ആ സമൂഹത്തിന്റെ നിലനില്‍പ്പിനു വേണ്ടിയുള്ള പോരാട്ടമാണ് ഈ ഗ്രന്ഥത്തിന്റെ ഇതിവൃത്തം.
സെല്ബ്രെറോംസ് അണ്‍റാവല്‍ എന്ന സയന്‍സ് ഫിക്ഷന്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത് രാജ്യാന്തര പ്രസാധകരകായ നോഷന്‍ പ്രസ് ആണ്. രാജ്യത്തെ പ്രമുഖ പുസ്തക ശാലകളിലും ഓണ്‍ലൈന്‍ വിപണിയിലൂടെയും 130 ലധികം രാജ്യങ്ങളിലും ലഭ്യമാണ്. നാല് മാസം കൊണ്ടാണ്കമ്പ്യൂട്ടര് ആപ്ലിക്കേഷന്‍ വിദ്യാര്‍ഥിയായ ആനന്ദ് ബാബു നോവല്‍ പൂര്‍ത്തിയാക്കിയത്.
കോതമംഗലം യെല്‍ദോ മാര്‍ ബസേലിയസ് കോളജില്‍ ബി.സി.എ പഠനം പൂര്‍ത്തിയാക്കി നിലവില്‍ അയര്‍ലണ്ടില്‍ ഉപരി പഠനത്തിലാണ്. മൂന്നു ഭാഗങ്ങളിലായാണ് നോവല്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. കെ.എസ്.ഇ.ബി ജീവനക്കാരനായ തൂക്കുപാലം പനക്കല്‍ പി.ജെ. ബാബു, ജൂലി ദമ്പതികളുടെ മൂന്നു മക്കളില്‍ മൂത്തയാളാണ് 21 കാരന്. പ്ലസ് ടൂ വിദ്യാര്‍ഥി ഹെലന്, ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി ആരോണ്‍ എന്നിവര്‍ സഹോദരങ്ങളാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.