ഇരുമ്പുപാലത്ത് കടകളിൽ വീണ്ടും മോഷണം
text_fieldsഇരുമ്പുപാലത്ത് ബേക്കറിയിൽ മോഷണം നടത്തുന്നതിന്റെ സി.സി.ടി.വി ദൃശ്യം
അടിമാലി: ഇരുമ്പുപാലത്ത് കടകളിൽ വീണ്ടും മോഷണം. ഇരുമ്പുപാലം പള്ളിപടിയിൽ പ്രവർത്തിക്കുന്ന ബേക്കറിയിൽ കഴിഞ്ഞ രാത്രിയിൽ മോഷണം നടന്നു. 3500 രൂപയും ചോക്ലറ്റ് ഉൾപന്നങ്ങളും കവർന്നു.
മറ്റൊരു വ്യാപാര സ്ഥാപനത്തിലും പൂട്ട് പൊളിച്ച് മോഷണശ്രമം നടന്നു. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് മോഷണം നടത്തിയത്. അടിമാലി പൊലീസിൽ പരാതി നൽകി. ഒരു വർഷം മുമ്പ് ഇരുമ്പുപാലം ടൗണിൽ വ്യാപാര സ്ഥാപനങ്ങളുടെ പൂട്ട് പൊളിച്ച് വ്യാപകമായി മോഷണം നടന്നിരുന്നു. ഇതിൽ ഇതുവരെ പ്രതികളെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല.
അന്ന് വൈദ്യുതി ബന്ധം തകർത്താണ് മോഷണം നടന്നത്. പലകുറിയുണ്ടായ മോഷണം ജനങ്ങളെ ഭീതിയിൽ ആഴ്ത്തിയിരുന്നു. ഇതിന് ശേഷം ഓണക്കാലത്തുതന്നെ കള്ളൻമാർ ഇറങ്ങിയത് ജനങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

