ജാഗ്രത വേണം നിരത്തുകളിൽ;ജനുവരി ഒന്നു മുതൽ ജൂൺ 30 വരെ കാലയളവിൽ 552 റോഡപകടങ്ങൾ
text_fieldsതൊടുപുഴ: കനത്ത മഴ തുടരുന്നതിനിടെ ജില്ലയിൽ റോഡ് അപകടങ്ങൾ വർധിക്കുന്നു. ഞായറാഴ്ച കുമളയിലും പീരുമേട്ടിലും വാഹനാപകടങ്ങൾ റിപ്പോർട്ട് ചെയ്തു. ജില്ലയിൽ ഈ വർഷം ജനുവരി 1 മുതൽ ജൂൺ 30 വരെയുള്ള കാലയളവിൽ 552 റോഡപകടങ്ങൾ നടന്നു. ഇതിൽ പൊലിഞ്ഞത് 61 ജീവനുകളാണ്.
ഒരു മാസം ശരാശരി 10 പേർ ജില്ലയിൽ വാഹനാപകടങ്ങളിൽ മരണപ്പെടുന്നെന്നാണ് കണക്കുകൾ. 793 പേർക്കു പരുക്കേറ്റു. ഇതിനുപുറമെ കേസ് റജിസ്റ്റർ ചെയ്യാത്ത അപകടങ്ങളും ഏറെയുണ്ട്. അപകടത്തിൽപെടുന്നതിൽ ഏറെയും ഇരുചക്ര വാഹനങ്ങളാണ്.
മോട്ടർ വാഹന വകുപ്പും പൊലീസും പരിശോധനകളും ബോധവൽക്കരണവും ശക്തമാക്കുമ്പോഴും ജില്ലയിൽ അപകട- മരണ നിരക്ക് ഉയർന്നു തന്നെ നിൽക്കുകയാണ്.
അപകട കണക്ക്
ഈ വർഷം ജില്ലയിലുണ്ടായ റോഡപകടങ്ങൾ, മരണം എന്നീ ക്രമത്തിൽ
- ജനുവരി: 96, 17
- ഫെബ്രുവരി: 100, 17
- മാർച്ച്: 98, 4
- ഏപ്രിൽ: 104, 8
- മേയ്: 98, 6
- ജൂൺ: 56, 9

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.