Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightThodupuzhachevron_rightമലയോരത്തിന്‍റെ റെയിൽ...

മലയോരത്തിന്‍റെ റെയിൽ സ്വപ്നങ്ങൾ വീണ്ടും ഇഴയുന്നു; സ്ഥലമേറ്റെടുക്കൽ നടപടികളിൽ മെല്ലെപ്പോക്ക്

text_fields
bookmark_border
മലയോരത്തിന്‍റെ റെയിൽ സ്വപ്നങ്ങൾ വീണ്ടും ഇഴയുന്നു; സ്ഥലമേറ്റെടുക്കൽ നടപടികളിൽ മെല്ലെപ്പോക്ക്
cancel

തൊടുപുഴ: റെയിൽവേ ഭൂപടത്തിൽ ഇടംപിടിക്കാത്ത ഇടുക്കിയുടെ റെയിൽവേ സ്വപ്നങ്ങൾ വീണ്ടും ഇഴയുന്നു. മൂന്ന് പതിറ്റാണ്ടിന് ശേഷം പുതുജീവൻ ലഭിച്ച അങ്കമാലി-ശബരി റെയിൽപാതയുടെ തുടർനടപടികൾ ഇഴയുന്നതാണ് ഇടുക്കിക്കും തിരിച്ചടിയായത്. പദ്ധതി നടത്തിപ്പിന്‍റെ പാതി തുകയായ 1900 കോടി അനുവദിക്കാൻ സംസ്ഥാന സർക്കാർ തയ്യാറായതോടെയാണ് കഴിഞ്ഞ സർക്കാറിന്‍റെ അവസാന കാലത്ത് പദ്ധതി പുനരാരംഭിച്ചത്. പിന്നീട് സ്ഥലമേറ്റെടുക്കൽ നടപടികളടക്കം വേഗത്തിലാക്കുമെന്ന പ്രഖ്യാപനവുമുണ്ടായി.

എന്നാൽ സ്ഥലം ഏറ്റെടുക്കുന്നതിനായുള്ള പ്രാഥമിക വിജ്ഞാപനമായ 11(1) കഴിഞ്ഞ മാർച്ച് 14ന് സംസ്ഥാന റവന്യൂ വകുപ്പ് പുറപ്പെടുവിച്ചിരുന്നു. ഇതിന് ശേഷം മൂന്ന് മാസം പിന്നിടുമ്പോഴും സ്ഥലം ഏറ്റെടുക്കുന്നതിനുള്ള പൊന്നുംവില ഓഫീസുകൾ ആരംഭിക്കാത്തതാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. ഇത് പദ്ധതിയെ പിന്നോട്ടടിപ്പിക്കുമെന്നാണ് ആക്ഷൻ കൗൺസിൽ ഭാരവാഹികളടക്കമുള്ളവർ പറയുന്നത്.

മൂന്ന് പതിറ്റാണ്ട് പിന്നിടുന്ന പദ്ധതി

1997-98 ബജറ്റിലാണ് അങ്കമാലി ശബരി റെയിൽപാതക്ക് കേന്ദ്രസർക്കാർ അനുമതി നൽകിയത്. പിന്നാലെ 111 കിലോമീറ്റർ ദൈർഘ്യമുള്ള പാതയിൽ കാലടി മുതൽ രാമപുരം വരെയുള്ള 70 കിലോ മീറ്റർ ഭാഗത്ത് സ്ഥലമേറ്റെടുക്കാനുള്ള സർവ്വേ നടപടികൾ പൂർത്തിയായിരുന്നു. കൂടാതെ കാലടിയിൽ ഒരു റെയിൽവേ സ്റ്റേഷനും പെരിയാറിന് കുറുകേ പാലവും പൂർത്തിയാക്കി സ്ഥലമേറ്റെടുപ്പ് സംബന്ധിച്ച നിയമകുരുക്കുകളിൽപെട്ട് പദ്ധതി നിലച്ചു. തുടക്ക കാലത്തെ കണക്കനുസരിച്ച് 550 കോടി രൂപക്ക് തീരേണ്ടിയിരുന്ന പദ്ധതിയുടെ ഇന്നത്തെ എസ്റ്റിമേറ്റ് ഏകദേശം 4000 കോടിയോളം രൂപയാണ്.

അങ്കമാലി, കാലടി, പെരുമ്പാവൂര്‍, ഓടക്കാലി, കോതമംഗലം, മൂവാറ്റുപുഴ, വാഴക്കുളം, തൊടുപുഴ, കരിങ്കുന്നം, രാമപുരം, ഭരണങ്ങാനം, ചെമ്മലമറ്റം, കാഞ്ഞിരപ്പള്ളി റോഡ്, എരുമേലി എന്നീ സ്‌റ്റേഷനുകളാണ് നിര്‍ദിഷ്ട പാതയിലുള്ളത്. ഭൂവുടമകളുടെ ദുരിതത്തിനറുതിയാകുമെന്ന് പ്രതീക്ഷ പദ്ധതിക്ക് വീണ്ടും പച്ചക്കൊടി ലഭിച്ചതോടെ ആശ്വാസത്തിലായത് എറണാകുളം, ഇടുക്കി, കോട്ടയം അടക്കമുള്ള ജില്ലകളിലെ ഭൂവുടമകളാണ്.

വർഷങ്ങൾക്ക് മുന്നേ ഇവരുടെ സ്ഥലം പാതക്കായി അളന്ന് തിരിച്ചതാണ് തിരിച്ചടിയായത്. തുടർന്ന് പദ്ധതി മരവിപ്പിച്ചതോടെ ഈ സ്ഥലം വിൽകാനോ ഈട് വയ്ക്കാനോ പോലും കഴിയാത്ത രീതിയിൽ ഇവർ പ്രതിസന്ധിയിലാകുകയായിരുന്നു. ഇവരുടെ അടക്കം നിരവധി നിവേദനങ്ങൾക്കും പരാതികൾക്കും ഒടുവിലാണ് പദ്ധതി ചെലവ് തുല്യമായി വഹിച്ച് പദ്ധതി യാഥാർഥ്യമാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിൽ ധാരണയായത്. ഇതിന്‍റെ അടിസ്ഥാനത്തിൽ ഫണ്ടുകൾഅനുവദിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന്‍റെ തുടർനടപടികൾ വേഗത്തിലാകാത്തതാണ് ഇവർക്ക് വീണ്ടും ആശങ്കയേറ്റുന്നത്.

ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കു​മെ​ന്ന് പ്ര​തീ​ക്ഷ -അ​ഡ്വ. സി.​കെ. വി​ദ്യാ​സാ​ഗ​ർ

ശ​ബ​രി റെ​യി​ൽ പാ​ത​യു​ടെ തു​ട​ർ​ന​ട​പ​ടി​ക​ൾ സ​ർ​ക്കാ​ർ വേ​ഗ​ത്തി​ലാ​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്ന് ശ​ബ​രി ര​ക്ഷാ​സ​ഭ ചെ​യ​ർ​മാ​ൻ അ​ഡ്വ. സി.​കെ. വി​ദ്യാ​സാ​ഗ​ർ. പ​ദ്ധ​തി നി​ല​ച്ച​ത് മൂ​ലം പ​തി​റ്റാ​ണ്ടു​ക​ളാ​യി ജ​ന​ങ്ങ​ൾ ദു​രി​ത​ത്തി​ലാ​ണ്. ഇ​വ​ർ​ക്ക് വ​ലി​യ പ്ര​തീ​ക്ഷ​യാ​ണ് പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​ക്കാ​നു​ള്ള തീ​രു​മാ​നം. ഇ​തി​ന്‍റെ സ്ഥ​ലം ഏ​റ്റെ​ടു​പ്പ് ന​ട​പ​ടി​ക​ള​ട​ക്കം വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian Railwayshill stationDevelopmentsrail project
News Summary - Rail dreams of the hill stations are dragging on again
Next Story