വണ്ണപ്പുറത്ത് മോഷ്ടാക്കളുടെ വിളയാട്ടം തുടരുന്നു
text_fieldsതൊടുപുഴ: വണ്ണപ്പുറം കേന്ദ്രീകരിച്ച് മോഷണവും മോഷണശ്രമങ്ങളും പതിവാകുന്നു. ഞായറാഴ്ച ടൗൺബൈപാസിലെ കൊളമ്പയില് ബിജുവിന്റ വീട്ടുമുറ്റത്തുനിന്ന് താക്കോല്പഴുതിലൂടെ കതകിന്റ പൂട്ട് തുറക്കാനുപയോഗിക്കുന്ന ഉപകരണം ലഭിച്ചതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. മോഷ്ടാക്കൾ പൂട്ട് തുറക്കാനുപയോഗിക്കുന്ന താക്കോലാണിതെന്ന് പൊലീസ് പറഞ്ഞു.
വണ്ണപ്പുറത്ത് മോഷണപരമ്പര തന്നെ ഉണ്ടായിട്ടും മോഷ്ടാവിനെ കണ്ടെത്താൻ പൊലീസിന് കഴിയാത്തതിൽ വ്യാപക വിമർശനം ഉയർന്നിട്ടുണ്ട്. ശനിയാഴ്ച ടൗണിന് അടുത്തുള്ള വീട്ടിൽനിന്ന് 11 ലക്ഷത്തിന്റെ സ്വർണവും വജ്രവും മോഷണം പോയ സംഭവത്തിലും അന്വേഷണം എവിടെയുമെത്തിയിട്ടില്ല. അതിനുമുമ്പ് കോഴിക്കവലയിൽ ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ മൂന്ന് പവന്റെ മാല മോഷ്ടാക്കൾ കൊണ്ടുപോയി.
കളപ്പുരയ്ക്കൽ ലില്ലി വർഗീസിന്റെ മാലയാണ് മോഷ്ടിച്ചത്. ഇവർ താമസിക്കുന്ന വാടകവീടിന്റെ അടുക്കള ഭാഗത്തെ വാതിൽ തുറന്നാണ് മോഷ്ടാവ് അകത്തുകയറിയത്. മാല പൊട്ടിച്ചെടുത്ത സമയം ഉണർന്ന വീട്ടമ്മ ഇതിൽ പിടിമുറുക്കിയതിനാൽ ഒരുഭാഗമാണ് മോഷ്ടാവിന് ലഭിച്ചത്. രണ്ട് പവനോളം സ്വർണം നഷ്ടപ്പെട്ടിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.