Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ അ​തി​ക്ര​മം; 'സ്റ്റാ​ക്കി​ങ്' പ​രാ​തി​ക​ള്‍ എ​ങ്ങി​നെ ന​ല്‍കാം

text_fields
bookmark_border
സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ അ​തി​ക്ര​മം; സ്റ്റാ​ക്കി​ങ് പ​രാ​തി​ക​ള്‍ എ​ങ്ങി​നെ ന​ല്‍കാം
cancel

ക​ണ്ണൂ​ർ: തു​ല്യ​ത​ക്കു​ള്ള അ​വ​കാ​ശം നി​ല​നി​ല്‍ക്കു​മ്പോ​ഴും സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ള്‍ കൂ​ടു​ന്നു​വെ​ന്ന് സം​സ്ഥാ​ന വ​നി​ത ക​മീ​ഷ​ന്‍ അ​ധ്യ​ക്ഷ പി. ​സ​തീ​ദേ​വി. ധൈ​ര്യ​പൂ​ർ​വ​മാ​യ തു​റ​ന്നു പ​റ​ച്ചി​ലും പ്ര​തി​ക​ര​ണ​വു​മാ​ണ് ഉ​ണ​ര്‍ന്നു വ​രേ​ണ്ട​തെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

ദേ​ശീ​യ വ​നി​താ ക​മീ​ഷ​ന്റെ​യും സം​സ്ഥാ​ന വ​നി​താ ക​മീ​ഷ​ന്റെ​യും നേ​തൃ​ത്വ​ത്തി​ല്‍ ക​ണ്ണൂ​ർ വി.​കെ. കൃ​ഷ്ണ​മേ​നോ​ന്‍ മെ​മ്മോ​റി​യ​ല്‍ വ​നി​ത കോ​ള​ജി​ല്‍ ന​ട​ന്ന സം​സ്ഥാ​ന​ത​ല സ്റ്റാ​ക്കി​ങ്ങ്(നിരന്തരം പിന്തുടർന്ന് ഭയപ്പെടുത്തുകയോ ശല്യം ചെയ്യുകയോ ചെയ്യുന്നത്) ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​വ​ര്‍.

സ്ത്രീ ​സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​ട്ടേ​റെ നി​യ​മ​ങ്ങ​ളു​ണ്ട്. തു​റ​ന്നു പ​റ​യാ​നു​ള്ള ഭ​യം കൊ​ണ്ടും നീ​തി​ക്ക് വേ​ണ്ടി ആ​രെ സ​മീ​പി​ക്ക​ണം എ​ന്ന​റി​യാ​ത്ത​തി​നാ​ലും സ​മൂ​ഹം എ​ങ്ങി​നെ പ്ര​തി​ക​രി​ക്കു​മെ​ന്ന ആ​കു​ല​ത​കൊ​ണ്ടും സ്ത്രീ​ക​ള്‍ നി​ശ്ശ​ബ്ദ​രാ​കു​ന്നു. ഈ ​നി​ശ​ബ്ദ​ത അ​പ​ക​ട​ക​ര​മാ​ണെ​ന്നും അ​വ​ർ പ​റ​ഞ്ഞു. കോ​ള​ജ് പ്രി​ന്‍സി​പ്പ​ൽ ഡോ. ​സി​നു​മോ​ള്‍ തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ​നി​ത ക​മീ​ഷ​നം​ഗം അ​ഡ്വ. പി.​കു​ഞ്ഞാ​യി​ഷ സം​സാ​രി​ച്ചു. സ്റ്റാ​ക്കി​ങ്ങ് വി​വി​ധ വി​ഷ​യ​ങ്ങ​ളി​ല്‍ സൈ​ബ​ര്‍, എ.​ഐ നി​യ​മ​വി​ദ്ഗ​ധ​ന്‍ എ​സ്.​കെ. മ​നു​കൃ​ഷ്ണ, കൗ​ണ്‍സി​ലി​ങ്ങ് സൈ​ക്കോ​ള​ജി​സ്റ്റ് ഡോ. ​പി.​എം.​ബി​നു തോ​ട്ട​ത്തി​ല്‍ എ​ന്നി​വ​ര്‍ ക്ലാ​സെ​ടു​ത്തു.

പ​രാ​തി​ക​ള്‍ ന​ല്‍കാം

സ്റ്റാ​ക്കി​ങ് പ്ര​വ​ണ​ത​ക​ളി​ല്‍ പ​രാ​തി​ക​ള്‍ ന​ല്‍കാ​ന്‍ വി​പു​ല​മാ​യ സം​വി​ധാ​ന​ങ്ങ​ളു​ണ്ട്. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ പ​രാ​തി​ക്കി​ട​യാ​യ സം​ഭ​വം സേ​വ് ചെ​യ്യു​ക​യെ​ന്ന​താ​ണ് പ്ര​ധാ​നം. തെ​ളി​വാ​യി ഇ​വ ഹാ​ജ​രാ​ക്ക​ണം.

തീ​യ​തി, സ​മ​യം തു​ട​ങ്ങി​യ​വ​യെ​ല്ലാം കു​റി​ച്ചു​വെ​ക്ക​ണം. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ നി​ന്നും ഈ ​ഉ​ള്ള​ട​ക്കം പി​ന്നീ​ട് മാ​യ്ച്ചു​ക​ള​ഞ്ഞാ​ലും പ​രാ​തി​യ​മാ​യി മു​ന്നോ​ട്ട് പോ​കാ​ന്‍ ഇ​തു​വ​ഴി ക​ഴി​യും. ശ​ല്യം ചെ​യ്ത​യാ​ളെ ബ്ലോ​ക്ക് ചെ​യ്യു​ക എ​ന്ന​താ​ണ് അ​ടു​ത്ത ന​ട​പ​ടി. ഇ​തി​ന്റെ​യെ​ല്ലാം സ്ക്രീ​ന്‍ ഷോ​ട്ട് സൂ​ക്ഷി​ക്കാം.

മൂ​ന്നാ​മ​താ​യി ഈ ​സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ടു​ത്ത ആ​രോ​ടെ​ങ്കി​ലും പ​റ​യു​ക എ​ന്ന​തും പ്ര​ധാ​ന​പ്പെ​ട്ട തെ​ളി​വാ​ണ്. പ​രാ​തി പൊ​ലീ​സി​ല്‍ ന​ല്‍കി എ​ഫ്. ഐ.​ആ​ര്‍ കോ​പ്പി ര​സീ​തി​യും വാ​ങ്ങ​ണം. അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ലു​ക​ള്‍ക്ക് ടോ​ള്‍ ഫ്രീ ​ന​മ്പ​റാ​യ 112, സൈ​ബ​ര്‍ ക്രൈം 1930, ​സ​ഖി വ​ണ്‍ സ്‌​റ്റോ​പ്പ് സെ​ന്റ​ര്‍ 181, ഹെ​ല്‍പ്പ് ലൈ​ന്‍ 1091, ദേ​ശീ​യ വ​നി​താ ക​മീ​ഷ​ന്‍ 14490, കോ​ണ്‍ഫി​ഡ​ന്‍ഷ്യ​ല്‍ കൗ​ണ്‍സി​ലി​ങ്ങ് 9152987821 എ​ന്നീ ന​മ്പ​റു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ടാം.

ദേ​ശീ​യ വ​നി​ത ക​മീ​ഷ​ന്റെ​യും സം​സ്ഥാ​ന വ​നി​താ ക​മീ​ഷ​ന്റെ​യും ആ​ഭി​മു​ഖ്യ​ത്തി​ല്‍ ‘സ്റ്റാ​ക്കി​ങ്' വി​ഷ​യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി വ​നി​താ ക​മീ​ഷ​ന്‍ അ​ധ്യ​ക്ഷ പി. ​സ​തീ​ദേ​വി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Stalking Complaints: Step-by-Step Guide for Women in India
Next Story