Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightIrittychevron_rightപാ​ലം പ​ണി...

പാ​ലം പ​ണി പാ​തി​വ​ഴി​യി​ല്‍; ദു​രി​തം പേ​റി നാ​ട്ടു​കാ​ര്‍

text_fields
bookmark_border
പാ​ലം പ​ണി പാ​തി​വ​ഴി​യി​ല്‍; ദു​രി​തം പേ​റി നാ​ട്ടു​കാ​ര്‍
cancel
camera_alt

പാ​തി​വ​ഴി​യി​ല്‍ പ​ണി നി​ല​ച്ച ആ​റ​ളം അ​മ്പ​ല​ക്ക​ണ്ടി പാ​ലം

ഇ​രി​ട്ടി: ജി​ല്ല പ​ഞ്ചാ​യ​ത്ത് 2018ല്‍ 45 ​ല​ക്ഷം രൂ​പ ചെ​ല​വി​ല്‍ നി​ര്‍മാ​ണം ആ​രം​ഭി​ച്ച ആ​റ​ളം പ​ഞ്ചാ​യ​ത്തി​ലെ അ​മ്പ​ല​ക്ക​ണ്ടി​യി​ല്‍ നി​ന്ന് ആ​റ​ളം ഫാ​മി​ലേ​ക്കു​ള്ള കോ​ണ്‍ക്രീ​റ്റ് പാ​ലം നി​ര്‍മ്മാ​ണം എ​ങ്ങു​മെ​ത്താ​തെ അ​നി​ശ്ചി​ത​ത്വ​ത്തി​ല്‍. ഇ​തോ​ടെ പാ​ല​ത്തെ ആ​ശ്ര​യി​ച്ചു ക​ഴി​യു​ന്ന നാ​ട്ടു​കാ​രു​ടെ ദു​രി​തം ഇ​ര​ട്ടി​യാ​യി. ഇ​വി​ടെ ഒ​രു തൂ​ക്കു​പാ​ല​മാ​യി​രു​ന്നു ആ​ദ്യം ഉ​ണ്ടാ​യി​രു​ന്ന​ത്.

ആ​റ​ളം ഫാം ​തൊ​ഴി​ലാ​ളി​ക​ളും പ്ര​ദേ​ശ​ത്തെ ക്ഷീ​ര​ക​ര്‍ഷ​ക​രും ഉ​പ​യോ​ഗി​ച്ചി​രു​ന്ന തൂ​ക്കു​പാ​ലം നി​ര​വ​ധി ത​വ​ണ അ​പ​ക​ട​ത്തി​ല്‍പെ​ട്ട​പ്പോ​ഴാ​ണ് കോ​ണ്‍ക്രീ​റ്റ് പാ​ലം വേ​ണ​മെ​ന്ന ആ​വ​ശ്യം നാ​ട്ടു​കാ​ര്‍ ശ​ക്ത​മാ​യി മു​ന്നോ​ട്ടു​വെ​ച്ച​ത്. ഇ​തോ​ടെ ജി​ല്ല പ​ഞ്ചാ​യ​ത്ത് ഫ​ണ്ട് അ​നു​വ​ദി​ച്ചു.

പാ​ല​ത്തി​ന്റെ തൂ​ണി​ന്റെ പ്ര​വൃ​ത്തി ക​ഴി​ഞ്ഞ​യു​ട​നെ​യാ​ണ് 2018ലെ ​പ്ര​ള​യ​ത്തി​ലെ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ല്‍ നി​ര്‍മ്മാ​ണ​ത്തി​ല്‍ ഇ​രി​ക്കു​ന്ന പാ​ല​ത്തി​ന്റെ തൂ​ണു​ക​ള്‍ ച​രി​ഞ്ഞ​ത്. പി​ന്നെ പാ​ലം നി​ര്‍മാ​ണ​വും നി​ല​ക്കു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ഏ​ഴ് വ​ര്‍ഷ​മാ​യി പാ​തി​വ​ഴി​യി​ല്‍ നി​ര്‍മാ​ണം നി​ല​ച്ച ഈ ​പാ​ല​ത്തി​ലൂ​ടെ ദു​രി​ത യാ​ത്ര ന​ട​ത്തു​ക​യാ​ണ് ആ​റ​ളം ഫാം ​തൊ​ഴി​ലാ​ളി​ക​ളും നാ​ട്ടു​കാ​രും. കോ​ണ്‍ക്രീ​റ്റ് ചെ​യ്ത ഭാ​ഗ​ത്ത് നി​ന്ന് തൂ​ണു​ക​ളു​ടെ മു​ക​ളി​ലൂ​ടെ മ​രം കൊ​ണ്ട് ന​ട​പ്പാ​ത ഉ​ണ്ടാ​ക്കി​യാ​ണ് ഈ ​മേ​ഖ​ല​യി​ലു​ള്ള​വ​ര്‍ ആ​റ​ളം ഫാ​മി​ലേ​ക്ക് പോ​കു​ന്ന​ത്.

നേ​ര​ത്തെ നി​ര്‍മ്മാ​ണ​ത്തി​ലി​രു​ന്ന പാ​ലം പൂ​ര്‍ത്തി​യാ​യാ​ല്‍ ആ​റ​ളം, ചെ​ടി​ക്കു​ളം, അ​മ്പ​ല​ക്ക​ണ്ടി, വീ​ര്‍പ്പാ​ട് തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ല്‍ ഉ​ള്ള​വ​ര്‍ക്ക് എ​ളു​പ്പ​ത്തി​ല്‍ പേ​രാ​വൂ​ര്‍, കൊ​ട്ടി​യൂ​ര്‍, മാ​ന​ന്ത​വാ​ടി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ല്‍ പോ​കു​വാ​ന്‍ സാ​ധി​ക്കും. പാ​തി​വ​ഴി​ല്‍ നി​ല​ച്ച അ​മ്പ​ല​ക്ക​ണ്ടി പാ​ലം പ​ണി എ​ത്ര​യും പെ​ട്ടെ​ന്ന് പൂ​ര്‍ത്തി​യാ​ക്കി ജ​ന​ങ്ങ​ളു​ടെ ദു​രി​തം അ​ക​റ്റ​ണ​മെ​ന്ന് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannur NewsAralam FarmDelay in Bridge Construction
News Summary - Bridge construction delay in aralam Farm
Next Story