Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightIrittychevron_rightസം​സ്ഥാ​ന​ത്തെ...

സം​സ്ഥാ​ന​ത്തെ മി​ക​ച്ച പൊ​ലീ​സ് സ്റ്റേ​ഷനായി ഇ​രി​ട്ടി

text_fields
bookmark_border
സം​സ്ഥാ​ന​ത്തെ മി​ക​ച്ച പൊ​ലീ​സ് സ്റ്റേ​ഷനായി ഇ​രി​ട്ടി
cancel

ഇ​രി​ട്ടി: കേ​ന്ദ്ര അ​ഭ്യ​ന്ത​ര വ​കു​പ്പ് ന​ട​ത്തി​യ സ​ർ​വേ​യി​ൽ സം​സ്‌​ഥാ​ന​ത്തെ മി​ക​ച്ച പൊ​ലീ​സ് സ്‌​റ്റേ​ഷ​നാ​യി ഇ​രി​ട്ടി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ന​വം​ബ​റി​ൽ സം​സ്ഥാ​ന​ത്തെ പൊ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ളി​ൽ കേ​ന്ദ്ര അ​ഭ്യ​ന്ത​ര വ​കു​പ്പി​ൽ നി​ന്നു​ള്ള മൂ​ന്നം​ഗ സം​ഘം നേ​രി​ട്ടെ​ത്തി ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ളു​ടെ​യും സ​ർ​വേ​ക​ളു​ടെ​യും അ​ടി​സ്‌​ഥാ​ന​ത്തി​ലാ​ണ് 564 പൊ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ളി​ൽ 'ബെ​സ്‌​റ്റ് പൊ​ലീ​സ് സ്‌​റ്റേ​ഷ​ൻ'​ആ​യി ഇ​രി​ട്ടി​യെ പ്ര​ഖ്യാ​പി​ച്ച​ത്.

സം​സ്‌​ഥാ​ന പൊ​ലീ​സ് മേ​ധാ​വി​യു​ടെ അ​ടു​ത്ത ക്രൈം ​കോ​ൺ​ഫ​റ​ൻ​സി​ൽ വ​ച്ച് ഇ​രി​ട്ടി എ​സ്.​എ​ച്ച്.​ഒ പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങും. 2025 ലെ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് പു​ര​സ്‌​കാ​ര​ത്തി​നാ​യി പ​രി​ഗ​ണി​ച്ച​ത്. പ്ര​ധാ​ന​മാ​യും പൊ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ളു​ടെ അ​ഭ്യ​ന്ത​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തി​യാ​ണ് കേ​ന്ദ്ര സം​ഘം പു​ര​സ്കാ​രം നി​ശ്ച​യി​ക്കു​ന്ന​തെ​ന്ന് ഇ​രി​ട്ടി ഡി​വൈ.​എ​സ്‌.​പി പി.​കെ. ധ​ന​ജ്‌​ഞ​യ​ബാ​ബു അ​റി​യി​ച്ചു.

പൊ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ളി​ൽ ല​ഭി​ക്കു​ന്ന പ​രാ​തി​ക​ൾ തീ​ർ​പ്പാ​ക്കു​ന്ന വേ​ഗം, അ​ന്വേ​ഷ​ണ​ങ്ങ​ളു​ടെ വേ​ഗ​വും പു​രോ​ഗ​തി​യും, മൈ​ക്ക് പ്ര​ചാ​ര​ണം ഉ​ൾ​പ്പെ​ടെ​യു​ള്ള അ​പേ​ക്ഷ​ക​ളി​ൽ തീ​രു​മാ​നം എ​ടു​ക്കു​ന്ന വേ​ഗം, പൗ​ര​ന്റെ അ​വ​കാ​ശ​ങ്ങ​ൾ ഉ​റ​പ്പാ​ക്കു​ന്ന​ത​ട​ക്ക​മു​ള്ള കൃ​ത്യ​ത, സ​മ​ൻ​സ് പോ​ലു​ള്ള കാ​ര്യ​ങ്ങ​ളി​ൽ ആ​രോ​പി​ക്ക​പ്പെ​ട്ട​വ​രെ കോ​ട​തി​യി​ൽ എ​ത്തി​ക്കു​ന്ന​തി​ലെ സ​മ​യ​പ​രി​ധി, കു​റ്റ​കൃ​ത്യ​ങ്ങ​ൾ പ്ര​തി​രോ​ധി​ക്കു​ന്ന​തി​ലും പ്ര​തി​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​ലും ന​ട​ത്തി​യി​ട്ടു​ള്ള മി​ക​വു​ക​ൾ, തൊ​ണ്ടി സാ​ധ​ന​ങ്ങ​ളു​ടെ സൂ​ക്ഷി​പ്പ് എ​ന്നി​ങ്ങ​നെ പൊ​ലീ​സി​ന്‍റെ സ​മ​ഗ്ര മേ​ഖ​ല​ക​ളി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും ശാ​സ്ത്രീ​യ​മാ​യി പ​രി​ശോ​ധി​ച്ചും വി​ല​യി​രു​ത്തി​യും മാ​ർ​ക്ക് ന​ൽ​കി​യാ​ണ് മി​ക​വ് പു​ര​സ്‌​കാ​രം നി​ശ്ച​യി​ക്കു​ന്ന​ത്. നി​ല​വി​ലെ നാ​ദാ​പു​രം ഡി​വൈ.​എ​സ്.​പി ആ​യ എ. ​കു​ട്ടി​കൃ​ഷ്‌​ണ​ൻ അ​യി​രു​ന്നു പ​രി​ശോ​ധ​ന കാ​ല​ഘ​ട്ട​ത്തി​ൽ ഇ​രി​ട്ടി​യി​ൽ ഇ​ൻ​സ്പെ​ക്ട​റാ​യി ചു​മ​ത​ല​വ​ഹി​ച്ച​ത്. ഇ​ൻ​സ്പെ​ക്‌​ട​ർ മെ​ൽ​ബി​ൻ ജോ​സും എ​സ്.​ഐ കെ ​ഷ​റ​ഫു​ദ്ദീ​നു​മാ​ണ് ഇ​പ്പോ​ൾ​സ്റ്റേ​ഷ​ൻ ചു​മ​ത​ല വ​ഹി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Police StationKannur NewsirittyKerala News
News Summary - Iritty is the best police station in the state
Next Story