Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightIrittychevron_rightപഴകിയ ഭക്ഷണവും...

പഴകിയ ഭക്ഷണവും പ്ലാസ്റ്റിക് ഉൽപന്നങ്ങളും പിടികൂടി

text_fields
bookmark_border
പഴകിയ ഭക്ഷണവും പ്ലാസ്റ്റിക് ഉൽപന്നങ്ങളും പിടികൂടി
cancel

ഇ​രി​ട്ടി: ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​വി​ഭാ​ഗം ഇ​രി​ട്ടി ടൗ​ണി​ലെ വി​വി​ധ ഹോ​ട്ട​ലു​ക​ളി​ലും ബേ​ക്ക​റി​ക​ളി​ലും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ​ഴ​കി​യ ഭ​ക്ഷ​ണ​വും നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ഉ​ൽ​പ​ന്ന​ങ്ങ​ളും പി​ടി​കൂ​ടി. ഈ​ഡ​ൻ റ​സ്റ്റാ​റ​ന്റ്, ചി​ന്നൂ​സ് ഹോ​ട്ട​ൽ, യു​വ കൂ​ൾ​ബാ​ർ, എ ​വ​ൺ ബേ​ക്ക​റി, അ​രു​ൺ ടീ ​സ്റ്റാ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​ണ് പ​ഴ​കി​യ ഭ​ക്ഷ​ണം പി​ടി​കൂ​ടി​യ​ത്. 28ഓ​ളം സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. മേ​ലെ സ്റ്റാ​ൻ​ഡി​ലെ റാ​റാ​വീ​സി​ൽ​നി​ന്ന് പ്ലാ​സ്റ്റി​ക് ക​വ​റി​ലാ​ക്കി​യ അ​ച്ചാ​റു​ക​ൾ, പി.​സി.​എം സ്റ്റോ​റി​ൽ നി​ന്ന് നി​രോ​ധി​ത പ്ലാ​സ്റ്റി​ക് കാ​രി​ബാ​ഗു​ക​ൾ എ​ന്നി​വ പി​ടി​കൂ​ടി.

ഇ​രി​ട്ടി ക്ലീ​ൻ സി​റ്റി മാ​നേ​ജ​ർ കെ.​വി. രാ​ജീ​വ​ൻ, ഹെ​ൽ​ത്ത് ഇ​ൻ​സ്‌​പെ​ക്ട​ർ ഇ.​കെ. രാ​ജേ​ഷ്, ജൂ​നി​യ​ർ പ​ബ്ലി​ക് ഹെ​ൽ​ത്ത് ഇ​ൻ​സ്‌​പെ​ക്ട​ർ​മാ​രാ​യ ന​മി​ത നാ​രാ​യ​ണ​ൻ, സ​ന്ദീ​പ്, അ​നീ​ഷ്യ മോ​ൾ, സ്വ​പ്ന​ശ്രീ, യൂ​സ​ഫ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന. വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കു​മെ​ന്നും ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ഇ​രി​ട്ടി ക്ലീ​ൻ സി​റ്റി മാ​നേ​ജ​ർ കെ.​വി. രാ​ജീ​വ​ൻ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:plastic productsseizedStale foodFood and safety department
News Summary - Stale food and plastic products seized
Next Story