Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightIrittychevron_rightഅയ്യൻകുന്നിൽ...

അയ്യൻകുന്നിൽ കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു

text_fields
bookmark_border
അയ്യൻകുന്നിൽ കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു
cancel
camera_alt

കാ​ട്ടാ​ന ന​ശി​പ്പി​ച്ച കൃ​ഷി​യി​ട​ം ജ​ന​പ്ര​തി​നി​ധി​ക​ൾ സന്ദർശിക്കുന്നു

ഇ​രി​ട്ടി: അ​യ്യ​ൻ​കു​ന്ന് പ​ഞ്ചാ​യ​ത്തി​ലെ പാ​റ​യ്ക്കാ​മ​ല​യി​ൽ ജ​ന​വാ​സ​മേ​ഖ​ല​യി​ലി​റ​ങ്ങി​യ കാ​ട്ടാ​ന​ക്കൂ​ട്ടം വ​ൻ കൃ​ഷി നാ​ശം വ​രു​ത്തി. നി​ര​വ​ധി ക​ർ​ഷ​ക​രു​ടെ വാ​ഴ, തെ​ങ്ങ്, ക​മു​ങ്ങ്, ക​ശു​വ​ണ്ടി എ​ന്നി​വ വ്യാ​പ​ക​മാ​യി ന​ശി​പ്പി​ച്ചു.

വ​ന​പാ​ല​ക സം​ഘം എ​ത്തി ആ​ന​ക്കൂ​ട്ട​ത്തെ വ​ന​ത്തി​ലേ​ക്ക് തു​ര​ത്തി. ദേ​വ​സ്യ ചാ​മ​ക്കാ​ലാ​യി​ൽ, ബി​ജു​ചാ​മ​ക്കാ​ലാ​യി​ൽ, തോ​മ​സ് മ​ച്ചേ​രി​ക്കാ​ല​യി​ൽ, ജോ​ണി ആ​ല​ഞ്ചേ​രി, സാ​ബു ആ​ല​ഞ്ചേ​രി എ​ന്നി​വ​രു​ടെ കൃ​ഷി​യി​ട​ത്തി​ലാ​ണ് വ​ലി​യ നാ​ശ​മു​ണ്ടാ​ക്കി​യ​ത്.

ക​ഴി​ഞ്ഞ രാ​ത്രി​യാ​ണ് ആ​ന​ക്കൂ​ട്ടം എ​ത്തി​യ​ത്. ആ​റ​ളം, കൊ​ട്ടി​യൂ​ർ വ​ന മേ​ഖ​ല​യി​ൽ നി​ന്നും ക​ർ​ണാ​ട​ക​യു​ടെ ബ്ര​ഹ്മ​ഗി​രി വ​ന​മേ​ഖ​ല​യി​ൽ നി​ന്നും ബാ​രാ​പോ​ൾ പു​ഴ​ക​ട​ന്നും എ​ത്തു​ന്ന ആ​ന​ക​ളേ​യും പ്ര​തി​രോസ​ധി​ക്കാ​ൻ ബാ​രാ​പോ​ൾ പു​ഴ അ​തി​ർ​ത്തി​യി​ലും വ​ന​മേ​ഖ​ല അ​തി​ർ​ത്തി​യി​ലും ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി തൂ​ക്കി​വേ​ലി സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ജ​ന​വാ​സ മേ​ഖ​ല​യി​ലെ കൃ​ഷി​യി​ട​ങ്ങ​ളി​ലെ പൊ​ന്ത​ക്കാ​ടു​ക​ളി​ൽ താ​വ​ള​മാ​ക്കി​യ ആ​ന​ക​ളാ​ണ് വീ​ണ്ടും ജ​ന​വാ​സ മേ​ഖ​ല​യി​ൽ ഇ​റ​ങ്ങി നാ​ശം ഉ​ണ്ടാ​ക്കു​ന്ന​ത്. ആ​ന​ക്കൂ​ട്ടം നാ​ശം വ​രു​ത്തി​യ കൃ​ഷി​യി​ടം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് കു​ര്യാ​ച്ഛ​ൻ പൈ​മ്പ​ള്ളി​ക്കു​ന്നേ​ലി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ൾ പ​രി​ശോ​ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:irittyAgriculture DestroyedWild elephants
News Summary - wild elephant destroyed agriculture
Next Story