കൊട്ടിയൂർ യു.ഡി.എഫിന് ലഭിക്കുമോ
text_fieldsഎം.എ. ആന്റണി,ജെയ്സൺ കാരക്കാട്ട്
കേളകം: പുതുതായി നിലവിൽവന്ന കൊട്ടിയൂർ ഡിവിഷനിൽ പോരാട്ടം കനക്കും. പേരാവൂർ ഡിവിഷൻ വിഭജിച്ചതാണ് കൊട്ടിയൂർ ഡിവിഷൻ. പേരാവൂർ ബ്ലോക്കിലെ അടക്കാത്തോട്, അമ്പായത്തോട്, കൊട്ടിയൂർ, കേളകം, കൊളക്കാട്, തുണ്ടിയിൽ ഡിവിഷനുകൾ ചേർത്താണ് കൊട്ടിയൂർ ജില്ല പഞ്ചായത്ത് ഡിവിഷൻ. കേളകം, കൊട്ടിയൂർ പഞ്ചായത്ത് മുഴുവനായും കണിച്ചാർ പഞ്ചായത്തിലെ 11 വാർഡുകളും കോളയാട് പഞ്ചായത്തിലെ ഒരു വാർഡും ഉൾപ്പെട്ടതാണ് കൊട്ടിയൂർ. ഇതിൽ കേളകം, കണിച്ചാർ പഞ്ചായത്തുകളുടെ ഭരണം എൽ.ഡി.എഫിനാണ്.
കൊട്ടിയൂർ പഞ്ചായത്ത് യു.ഡി.എഫും. യു.ഡി.എഫ് സ്ഥാനാർഥിയായി കോൺഗ്രസ് കണ്ണൂർ ജില്ല ജനറൽ സെക്രട്ടറി ജെയ്സൺ കാരക്കാട്ടും എൽ.ഡി.എഫ് സ്ഥാനാർഥിയായി എൻ.സി.പി (എസ്.പി) ജില്ല സെക്രട്ടറി എം.എ. ആന്റണിയും എൻ.ഡി.എ സ്ഥാനാർഥിയായി മുൻ പഞ്ചായത്ത് സെക്രട്ടറിയും ബി.ഡി.ജെ.എസ് ജില്ല സെക്രട്ടറിയുമായ കേളകം-ചെട്ടിയാം പറമ്പ സ്വദേശി പ്രഭാകരൻ മണലുമാലി മത്സരിക്കുന്നത്.
യു.ഡി.എഫിലെ ജെയ്സൺ കാരക്കാട്ട് അയ്യംകുന്ന് ചരൽ സ്വദേശിയാണ്. നിലവിൽ ഇരിട്ടി മഹാത്മാ ഗാന്ധി കോളജ് വൈസ് പ്രസിഡന്റാണ്.യൂത്ത് കോൺഗ്രസ് പേരാവൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി, ആനപ്പന്തി സഹകരണ ബാങ്ക് പ്രസിഡന്റ്, അയ്യം കുന്ന് മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.എൽ.ഡി.എഫ് സ്ഥാനാർഥി എം.എ. ആന്റണി അയ്യങ്കുന്ന് വാണിയപ്പാറ സ്വദേശിയാണ്. എൻ.സി.പി ന്യൂനപക്ഷ സെല്ലിന്റെ സംസ്ഥാന സെക്രട്ടറിയായും ദീർഘകാലം പ്രവർത്തിച്ചു.
കുന്നോത്ത് സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അധ്യാപകനാണ്. പ്രചാരണം കൊഴുത്തതോടെ കൊട്ടിയൂർ ഡിവിഷനിൽ കനത്ത പോരാട്ടമുറപ്പായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

