സഞ്ചാരികളുടെ ഇടത്താവളമായി കരിയം കാപ്പിലെ ചീങ്കണ്ണിപ്പുഴയോരം
text_fieldsകരിയംകാപ്പിലെ ചീങ്കണ്ണിപ്പുഴ ജലാശയം
കേളകം: ആറളം വന്യജീവി സങ്കേതത്തിന്റെ അതിർത്തിയിൽ വിനോദ സഞ്ചാരികളുടെ യാത്രയിൽ ഇടത്താവളമായി മാറുകയാണ് കരിയം കാപ്പിലെ ചീങ്കണ്ണിപ്പുഴയോരം. കേളകത്ത്നിന്നും പരിസ്ഥിതി വിനോദ സഞ്ചാര കേന്ദ്രമായ ആറളം വന്യജീവി സങ്കേതത്തിലേക്കും രാമച്ചിയിലേക്കും പോകുന്ന വഴി കരിയം കാപ്പ് പ്രദേശത്താണ് ജലസമൃദ്ധമായ ചീങ്കണ്ണിപ്പുഴയോരം.
ദിനേന നിരവധി പ്രകൃതി-പരിസ്ഥിതി സ്നേഹികളാണ് ഇവിടെയെത്തുന്നത്. ജലസുരക്ഷക്കായി പുഴയിൽ തടയണ നിർമിച്ചതോടെ സൗകര്യപ്രദമായ കുളിക്കടവും കൂടിയാണീ സ്ഥലം. പ്രദേശവാസികൾ കുളിക്കാനും നീന്തൽപഠിക്കാനും കാർഷികാവശ്യത്തിനുള ജലസേചനത്തിനും അലക്കാനും മറ്റും ഈ തടയണയെ ആശ്രയിച്ചു വരുന്നു. തടാകസമാനമായ ഈ ജലാശയം ദൂരദിക്കുകളിൽ നിന്നെത്തുന്ന വിനോദ സഞ്ചാരികൾക്ക് ഹൃദ്യമായ അനുഭവമാണ് സമ്മാനിക്കുക. പുഴയുടെ മറുകരയിൽ വനം വകുപ്പിന്റെ ഫോറസ്റ്റ് സ്റ്റേഷനും പ്രവർത്തിക്കുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.