ഉദ്ഘാടനത്തിനൊരുങ്ങി കൂത്തുപറമ്പ് താലൂക്ക് ആശുപത്രി സ്പെഷാലിറ്റി ബ്ലോക്ക്
text_fieldsനവംബർ മൂന്നിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന കൂത്തുപറമ്പ് താലൂക്ക് ആശുപത്രി സൂപ്പർ സ്പെഷാലിറ്റി കെട്ടിടം
കൂത്തുപറമ്പ്: താലൂക്ക് ആശുപത്രിക്കായി നിർമിച്ച സ്പെഷാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം നവംബർ മൂന്നിന് രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. 59.23 കോടി രൂപ ചെലവിൽ 12നിലകളായാണ് ആധുനിക സൗകര്യങ്ങളോടെയുള്ള ആശുപത്രി കെട്ടിടം നിർമ്മിച്ചത്. പരിപാടിയുടെ വിജയത്തിനായി വിപുലമായ സംഘാടകസമിതി രൂപവത്കരിച്ചു. ആശുപത്രി ഹാളിൽ ചേർന്ന യോഗം കെ.പി. മോഹനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷ വി. സുജാത അധ്യക്ഷത വഹിച്ചു.
താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. എ.കെ. സഹിന, ഡോ. പി.കെ. അനിൽകുമാർ, ഡോ. സി.പി. ബിജോയ്, എ.സി.പി കെ.വി. പ്രമോദ്, നഗരസഭ വൈസ് ചെയർമാൻ വി. രാമകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. ഷീല, പാട്യം പഞ്ചായത്ത് പ്രസിഡന്റ് എൻ.വി. ഷിനിജ, മാങ്ങാട്ടിടം പഞ്ചായത്ത് പ്രസിഡന്റ് പി.സി. ഗംഗാധരൻ, കെ. അജിത, കെ.കെ. ഷമീർ എന്നിവർ സംസാരിച്ചു. നഗരസഭാധ്യക്ഷ വി. സുജാത ചെയർമാനും ആശുപത്രി സൂപ്രണ്ട് ഡോ. എ.കെ. സഹിന കൺവീനറുമായാണ് സംഘാടക സമിതി. വിവിധ സബ് കമ്മിറ്റികളും രൂപവത്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

