സി.പി.എം പ്രവർത്തകരെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതികളെ വെറുതെവിട്ടു
text_fieldsമാഹി: ഈസ്റ്റ് പള്ളൂർ സ്പിന്നിങ് മില്ലിന് സമീപം ഡാഡിമുക്കിൽ വെച്ച് അഞ്ച് സി.പി.എം പ്രവർത്തകരെ മാരകായുധങ്ങൾ കൊണ്ട് വെട്ടിയും കുത്തിയും കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ ആർ.എസ്.എസ് പ്രവർത്തകരായ 12 പ്രതികളെ മാഹി അസിസ്റ്റന്റ് സെഷൻസ് കോടതി ജഡ്ജ് പി. ഗൗതമൻ വെറുതെവിട്ടു. സി.പി.എം പ്രവർത്തകരായ മഠത്തിൽ വിനോദ്, കുട്ടന്റവിടെ വിജോഷ്, പ്രീതാലയം പ്രമിൽ കുമാർ, പൊട്ടന്റവിടെ കുമാരൻ, കുളത്തിന് മീത്തൽ സനിൽകുമാർ എന്നിവരെ രാഷ്ട്രീയ വിരോധം വെച്ച് കൊല്ലണമെന്ന് ഉദ്ദേശത്തോടെ മാരകായുധങ്ങൾ കൊണ്ട് വെട്ടിയും കുത്തിയും ഗുരുതരമായി പരിക്കേൽപിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് പ്രോസിക്യൂഷൻ കേസ്.
മഠത്തിൽ പ്രജീഷ് എന്ന മൾട്ടി പ്രജീഷ്, ഉദയോത്ത് പൊയിൽ രജീഷ്, വി.കെ. പ്രദീപൻ, ജിതിൻ എന്ന അപ്പു, മമ്പള്ളിന്റെവിട ജിതേഷ്, അട്ട കൂലോത്ത് താഴെ മകനേഷ്, മമ്പള്ളി വിനീഷ്, മുല്ലോളി മീത്തൽ നികേഷ്, കുന്നത്ത് താഴെ കുനിയിൽ രാകേഷ്, ഒറവങ്കര മീത്തൽ ഭവൻ കുമാർ, ഹരിശ്രീ സിറോഷ്, കൗസ്തുഭം രഞ്ജിത്ത് കുമാർ എന്നിവരെയാണ് മാഹി അസിസ്റ്റന്റ് സെഷൻസ് കോടതി വെറുതെ വിട്ടത്.
2010 ജനുവരി മൂന്നിന് രാത്രി 9.40 ഓടെയാണ് സംഭവം. കോടതിയിൽ ഹാജരാകാതിരുന്ന മറ്റ് എട്ട് പ്രതികളുടെ വിചാരണ മാറ്റിവെച്ചു. പ്രതിഭാഗത്തിന് വേണ്ടി അഡ്വക്കേറ്റ് ടി. സുനിൽകുമാർ ഹാജരായി

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.