തളിപ്പറമ്പിൽ വൻ മയക്കുമരുന്ന് വേട്ട; രണ്ട് യുവാക്കൾ അറസ്റ്റിൽ
text_fieldsനിഹാൽ, ഫത്താഹ്
തളിപ്പറമ്പ്: 66.224 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ തളിപ്പറമ്പ് എക്സൈസ് സംഘത്തിന്റെ പിടിയിലായി. ചെറുക്കള സ്വദേശി എം.പി. നിഹാൽ, ഞാറ്റു വയൽ സ്വദേശി സി. അബ്ദുൽ ഫത്താഹ് എന്നിവരാണ് പിടിയിലായത്.
എം.ഡി.എം.എ വിതരണ ശൃംഖലയിലെ പ്രധാന കണ്ണികളാണ് ഇവരെന്ന് എക്സൈസ് പറഞ്ഞു. തളിപ്പറമ്പ് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജെ. ജോസഫിന്റെ നേതൃത്വത്തിലുള്ള രാത്രികാല പട്രോളിങ്ങിനിടയിലാണ് യുവാക്കൾ പിടിയിലായത്. എക്സൈസിന്റെ നിരീക്ഷണത്തിലുള്ള യുവാക്കളെ സംശയാസ്പദമായി കണ്ട് പരിശോധിച്ചപ്പോഴാണ് എം.ഡി.എം.എ കണ്ടെടുത്തത്.
തളിപ്പറമ്പ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

